വാട്‌സാപ്പിലെ 'ഡിലീറ്റ് ഫോര്‍ മീ' കുഴപ്പത്തിലാക്കിയോ? ആശ്വസിക്കാന്‍ പുതിയ ഫീച്ചര്‍

  • ടെക്സ്റ്റ് മെസ്സേജുകള്‍ക്കും വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് വാട്‌സാപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Update: 2022-12-21 07:45 GMT

വാട്‌സാപ്പില്‍ അയച്ച സന്ദേശം എന്നത് ഡിലീറ്റ് ചെയ്യാനുള്ള അവസരമുണ്ടെങ്കിലും 'ഡിലീറ്റ് ഫോര്‍ മീ' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് മിക്കവരും വെട്ടിലാകാറുണ്ട്. അത് അബദ്ധത്തില്‍ അയയ്ച്ച സന്ദേശമാണെങ്കില്‍ ടെന്‍ഷന്‍ ഇരട്ടിയാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ 'ഡിലീറ്റ് ഫോര്‍ മീ' ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് കുഴപ്പത്തിലാകുമെന്ന് ഇനിയാരും പേടിക്കണ്ട.

പുതിയതായി അവതരിപ്പിച്ചിരിക്കുന്ന അണ്‍ഡു (undo) ഫീച്ചറിലൂടെ ഡിലീറ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാന്‍ ഇനി സാധിക്കും. എന്നിട്ട് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ നല്‍കിയാല്‍ സന്ദേശം പൂര്‍ണമായും നീക്കം ചെയ്യാം.

പുത്തന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയെന്ന് ട്വിറ്റര്‍ വഴിയാണ് വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചത്. ആന്‍ഡ്രോയിഡിലും ഐഓഎസിലും പുതിയ ഫീച്ചര്‍ ലഭ്യമാവും. ടെക്സ്റ്റ് മെസ്സേജുകള്‍ക്കും വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് വാട്‌സാപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ നേട്ടം.

Tags:    

Similar News