ടിം കുക്ക് ആപ്പിള്‍ സിഇഒ സ്ഥാനമൊഴിയുന്നതായി റിപ്പോര്‍ട്ട്

പുതിയ സിഇഒയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആപ്പിള്‍ ആരംഭിച്ചു

Update: 2025-10-07 10:48 GMT

ടിം കുക്ക് ആപ്പിള്‍ സിഇഒ സ്ഥാനമൊഴിയുന്നതായി റിപ്പോര്‍ട്ട്. ജോണ്‍ ടെര്‍നസ് പുതിയ ആപ്പിള്‍ മേധാവിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ടിം കുക്കിന്റെ വിരമിക്കല്‍ ചര്‍ച്ചകള്‍ക്കിടയില്‍, ആപ്പിള്‍ പുതിയ സിഇഒയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റീവ് ജോബ്‌സ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ 2011 ഓഗസ്റ്റ് 24-നാണ് ടിം കുക്ക് ആപ്പിളിന്റെ സിഇഒ ആയി ചുമതലയേറ്റത്. 14 വര്‍ഷത്തെ നേതൃത്വത്തിനു ശേഷം, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ടെര്‍നസിനെ പരിഗണിക്കുന്നതായാണ് സൂചന.

2001-ല്‍ ആപ്പിളില്‍ ചേര്‍ന്ന ടെര്‍നസ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയ ആപ്പിളിന്റെ പ്രധാന ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. 2021-ല്‍ അദ്ദേഹം സീനിയര്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നേടി.

സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റു പ്രമുഖര്‍ കമ്പനി വിട്ടതോടെയാണ് ടെര്‍നസിന്റെ പേര് ശക്തമായത്. മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെഫ് വില്യംസ് 2025 ജൂലായില്‍ ആപ്പിള്‍ വിട്ടിരുന്നു. 

Tags:    

Similar News