30 കോടി പുതിയ ഉപയോക്താക്കള്‍; പുതിയ ലക്ഷ്യവുമായി യുപിഐ

  • ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികള്‍ക്കും വീട്ടുജോലിക്കാരെയും പദ്ധതി ലക്ഷ്യമിടുന്നു
  • വര്‍ധിച്ച പ്രാതിനിധ്യത്തിലൂടെ വിദേശത്ത് കൂടുതല്‍ സ്വീകാര്യത ഉറപ്പിക്കുക ലക്ഷ്യം

Update: 2025-04-15 09:50 GMT

30കോടി പുതിയ ഉപയോക്താക്കളെ ലക്ഷ്യമിട്ട് യുപിഐ പേയ്‌മെന്റ് സംവിധാനം. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികള്‍ക്കും വീട്ടുജോലിക്കാര്‍ക്കും വേണ്ടിയുള്ള ഡെലിഗേറ്റഡ് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങളിലൂടെയാണ് ഈ നീക്കം.

ഇന്ത്യ ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളെ അവരുടെ തത്സമയ പേയ്‌മെന്റ് സംവിധാനമായ യുപിഐയിലേക്ക് കൊണ്ടുവരാനും, വിദേശത്ത് കൂടുതല്‍ സ്വീകാര്യത നേടാനുമുള്ള വേദിയൊരുക്കാനും ഇതുവഴി പദ്ധതിയിടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 450 ദശലക്ഷത്തിലധികം റീട്ടെയില്‍ ഉപഭോക്താക്കള്‍ പേയ്മെന്റിനായി യുപിഐയെ ആശ്രയിച്ചു. ഇടപാട് ഫീസ് നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ചെറിയ തുകകള്‍ മുതല്‍ 5,00,000 രൂപ വരെയുള്ള പേയ്‌മെന്റുകള്‍ നടത്താന്‍ വ്യാപാരികളുടെ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയും.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ റീട്ടെയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ 90 മടങ്ങ് വര്‍ധനവുണ്ടായി. ഇന്ന് ലോകത്തിലെ ഡിജിറ്റല്‍ ഇടപാടുകളുടെ ഏകദേശം 46 ശതമാനവും ഇന്ത്യയിലാണ്. 2024 ല്‍ രാജ്യത്തെ പ്രവാസികള്‍ 129 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് തുക ഇന്ത്യയിലേക്ക് തിരികെ നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ ഏതൊരു രാജ്യവും രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തുകയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.

യുപിഐ പേയ്മെന്റ് സംവിധാനത്തിനായി സിംഗപ്പൂര്‍, യുഎഇ പോലെ ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലുള്ള രാജ്യങ്ങളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 

Tags:    

Similar News