നെഫ്റ്റും, ആര്‍ടിജിഎസും ഇനി പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ടിലും

ഇനി മുതല്‍ പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്കും ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ അതിവേഗത്തില്‍ നടത്താം. പോസ്റ്റല്‍ വകുപ്പ് ഏതാനും ദിവസം മുന്‍പ് ഇറക്കിയ അറിയിപ്പ് പ്രകാരം പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഈ മാസം 18 മുതല്‍ നെഫ്റ്റ് (നാഷണല്‍ ഇലക്ട്രിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) സേവനവും 31 മുതല്‍ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സേവനവും ലഭ്യമാകും. ഇതോടെ മറ്റ് ബാങ്ക് അക്കൗണ്ടുകളുമായി പണിമിടപാട് നടത്തുവാന്‍ സാധിക്കും. നെഫ്റ്റ് അഥവാ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ […]

Update: 2022-05-20 07:15 GMT
ഇനി മുതല്‍ പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്കും ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ അതിവേഗത്തില്‍ നടത്താം. പോസ്റ്റല്‍ വകുപ്പ് ഏതാനും ദിവസം മുന്‍പ് ഇറക്കിയ അറിയിപ്പ് പ്രകാരം പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഈ മാസം 18 മുതല്‍ നെഫ്റ്റ് (നാഷണല്‍ ഇലക്ട്രിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) സേവനവും 31 മുതല്‍ ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സേവനവും ലഭ്യമാകും. ഇതോടെ മറ്റ് ബാങ്ക് അക്കൗണ്ടുകളുമായി പണിമിടപാട് നടത്തുവാന്‍ സാധിക്കും.
നെഫ്റ്റ് അഥവാ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍ എന്നത് നെറ്റ് ബാങ്കിങ് സേവനങ്ങളിലൊന്നാണ്. കുറഞ്ഞ തുക മുതല്‍ എത്ര ഉയര്‍ന്ന തുകയും നെഫ്റ്റിലൂടെ കൈമാറാം. പണം ട്രാന്‍സ്ഫര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ മറ്റേയാളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും. എന്നാല്‍ നെഫ്റ്റ് ഒരു പൂര്‍ണ്ണ സമയ സര്‍വ്വീസ് അല്ല. ബാങ്കിംഗ് മണിക്കൂറുകളില്‍ മാത്രമേ നെഫ്റ്റ് സേവനം ഉപയോഗപ്പെടുത്താനാകൂ.
ഒരു അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരു അക്കൗണ്ടിലേയ്ക്ക് രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ ഉള്ള പണം ഇടപാടുകള്‍ നടത്താന്‍ സഹായകരമായ സംവിധാനമാണ് ആര്‍ടിജിഎസ് അഥവാ (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്). എല്ലാ ദിവസവും 24 മണിക്കൂറും ഈ സംവിധാനത്തിലൂടെ പണം ഇടപാട് നടത്താന്‍ ആകും. വലിയ പണമിടപാടുകള്‍ സുരക്ഷിതമായി ആര്‍ടിജിഎസ് സംവിധാനത്തിന്റെ സഹായത്തോടെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
Tags:    

Similar News