ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരണം: പ്രാഥമിക ലേല നടപടികള്‍ ജൂലൈയില്‍

ഡെല്‍ഹി: ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം സംബന്ധിച്ച പ്രാഥമിക ലേലത്തിനുള്ള വിജ്ഞാപനം ജൂലൈ അവസാനത്തോടെ ഇറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) നിലവില്‍ യുഎസില്‍ വില്‍പ്പനയ്ക്കായി റോഡ് ഷോകള്‍ നടത്തുന്നുണ്ട്. കുറച്ച് നിക്ഷേപകരുടെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം, വില്‍പ്പനയുടെ രൂപരേഖകള്‍ അന്തിമമാക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ബാങ്കില്‍ സര്‍ക്കാരിന് 45.48 ശതമാനം ഓഹരിയും എല്‍ഐസിക്ക് 49.24 ശതമാനം ഓഹരിയുമുണ്ട്. സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും ഓഹരികള്‍ വില്‍ക്കുന്നതിന്റെ അളവ് ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും ഐഡിബിഐ ബാങ്കിലെ മാനേജ്മെന്റ് […]

Update: 2022-06-11 04:25 GMT
ഡെല്‍ഹി: ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം സംബന്ധിച്ച പ്രാഥമിക ലേലത്തിനുള്ള വിജ്ഞാപനം ജൂലൈ അവസാനത്തോടെ ഇറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) നിലവില്‍ യുഎസില്‍ വില്‍പ്പനയ്ക്കായി റോഡ് ഷോകള്‍ നടത്തുന്നുണ്ട്. കുറച്ച് നിക്ഷേപകരുടെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം, വില്‍പ്പനയുടെ രൂപരേഖകള്‍ അന്തിമമാക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ബാങ്കില്‍ സര്‍ക്കാരിന് 45.48 ശതമാനം ഓഹരിയും എല്‍ഐസിക്ക് 49.24 ശതമാനം ഓഹരിയുമുണ്ട്. സര്‍ക്കാരിന്റെയും എല്‍ഐസിയുടെയും ഓഹരികള്‍ വില്‍ക്കുന്നതിന്റെ അളവ് ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും ഐഡിബിഐ ബാങ്കിലെ മാനേജ്മെന്റ് നിയന്ത്രണം കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നാലാംപാദത്തില്‍ ഐഡിബിഐ ബാങ്കിന്റെ നികുതിയ്ക്കുശേഷമുള്ള ലാഭം 35 ശതമാനം വര്‍ധിച്ച് 691 കോടി രൂപയായി. കുറഞ്ഞ പ്രൊവിഷനിങ്ങും, ആസ്തിയിലുണ്ടായ പുരോഗതിയും, കടത്തിന്റെ മികച്ച തിരിച്ചുപിടിക്കലുമാണ് ഇതിന് സഹായിച്ചത്.
മുന്‍വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ നികുതിയ്ക്കു ശേഷമുള്ള ലാഭം 512 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ നികുതിയ്ക്കുശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 1,359 കോടി രൂപയില്‍ നിന്നും 79 ശതമാനം ഉയര്‍ന്ന് 2,439 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ വരുമാനം നാലാംപാദത്തില്‍ 25 ശതമാനം ഇടിഞ്ഞ് 2,420 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,240 കോടി രൂപയായിരുന്നു അറ്റ പലിശ വരുമാനം.
Tags:    

Similar News