ആക്‌സിസ് ബാങ്കിന് 5 ലക്ഷം രൂപ പിഴ ചുമത്തി സെബി

ഡെല്‍ഹി: മര്‍ച്ചന്റ് ബാങ്കര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ആക്‌സിസ് ബാങ്കിന് 5 ലക്ഷം രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മര്‍ച്ചന്റ് ബാങ്കറാണ് ആക്‌സിസ് ബാങ്ക് 2016 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ആക്സിസ് ബാങ്കിന്റെ ഡെറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ സെബി പരിശോധിച്ചു. ഈ കാലയളവില്‍ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നടത്തിയ 22 ഡെറ്റ് ഇഷ്യൂവുകളില്‍ ആക്‌സിസ് ബാങ്ക് മര്‍ച്ചന്റ് ബാങ്കറായി പ്രവര്‍ത്തിച്ചതായി […]

Update: 2022-03-25 02:44 GMT

ഡെല്‍ഹി: മര്‍ച്ചന്റ് ബാങ്കര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ആക്‌സിസ് ബാങ്കിന് 5 ലക്ഷം രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മര്‍ച്ചന്റ് ബാങ്കറാണ് ആക്‌സിസ് ബാങ്ക്

2016 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ആക്സിസ് ബാങ്കിന്റെ ഡെറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ സെബി പരിശോധിച്ചു. ഈ കാലയളവില്‍ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നടത്തിയ 22 ഡെറ്റ് ഇഷ്യൂവുകളില്‍ ആക്‌സിസ് ബാങ്ക് മര്‍ച്ചന്റ് ബാങ്കറായി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. അക്കാലത്ത് പ്രസ്തുത കമ്പനികള്‍ ഇഷ്യൂ ചെയ്ത 9 ഡെറ്റ് ഇഷ്യൂകളിൽ നിന്ന് ആക്സിസ് ബാങ്ക് സെക്യൂരിറ്റികള്‍ വാങ്ങിയിരുന്നു. എന്നാൽ, ഈ ഇടപാടുകളുടെ വിവരങ്ങൾ, മര്‍ച്ചന്റ് ബാങ്കേഴ്സ് നിയന്ത്രണങ്ങളനുസരിച്ച്, സെബിയെ അറിയിക്കുന്നതിൽ ആക്സിസ് ബാങ്ക് പരാജയപ്പെട്ടു. ഇതിനാലാണ്, മാർക്കറ്റ് റെ​ഗുലേറ്ററായ സെബി ഇപ്പോൾ ബാങ്കിന് പിഴ ചുമത്തിയിരിക്കുന്നത്.

സെബിയുടെ നിയന്ത്രണങ്ങള്‍ അനുസരിച്ച്, മര്‍ച്ചന്റ് ബാങ്കര്‍മാർ അവർ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് ഡെറ്റ് ഇഷ്യൂകളിൽ നിന്ന് സെക്യൂരിറ്റികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇടപാട് പൂര്‍ത്തിയായി 15 ദിവസത്തിനകം സെബിയിൽ സമര്‍പ്പിക്കണം.

2016 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെ മര്‍ച്ചന്റ് ബാങ്കേഴ്സ് ചട്ടങ്ങള്‍ക്ക് കീഴിലുള്ള നിയമങ്ങൾ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായി 11 പേജുള്ള ഉത്തരവില്‍ സെബിയുടെ അഡ്ജുഡിക്കേറ്റിംഗ് ഓഫീസര്‍ സുരേഷ് ബി മേനോന്‍ പറഞ്ഞു.

Tags:    

Similar News