പി എൻ ബി ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ

മാർച്ച് പാദത്തിലെ ലാഭം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. നികുതിക്ക് ശേഷമുള്ള ലാഭം (profit after tax) 66 ശതമാനം താഴ്ന്ന് 201 കോടി രൂപയായി കുറഞ്ഞുവെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തട്ടിപ്പുകൾ മൂലമുണ്ടായ നഷ്ടം നേരിടാൻ 325 കോടി രൂപ മാറ്റിവച്ചതിനാലാണ് ലാഭത്തിൽ ഈ കുറവുണ്ടായത്. ഈ പാദത്തിൽ പുറത്തു വന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 1,302.41 കോടി രൂപ മാറ്റിവയ്‌ക്കേണ്ടതായിരുന്നു. എന്നാൽ റിസർവ് […]

Update: 2022-05-12 07:45 GMT
story

മാർച്ച് പാദത്തിലെ ലാഭം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. നികുതിക്ക്...

മാർച്ച് പാദത്തിലെ ലാഭം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. നികുതിക്ക് ശേഷമുള്ള ലാഭം (profit after tax) 66 ശതമാനം താഴ്ന്ന് 201 കോടി രൂപയായി കുറഞ്ഞുവെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

തട്ടിപ്പുകൾ മൂലമുണ്ടായ നഷ്ടം നേരിടാൻ 325 കോടി രൂപ മാറ്റിവച്ചതിനാലാണ് ലാഭത്തിൽ ഈ കുറവുണ്ടായത്. ഈ പാദത്തിൽ പുറത്തു വന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 1,302.41 കോടി രൂപ മാറ്റിവയ്‌ക്കേണ്ടതായിരുന്നു. എന്നാൽ റിസർവ് ബാങ്കിൽ നിന്നും ഇതിനു ഇളവ് ലഭിച്ചതായി പിഎൻബി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ബാങ്കിന്റെ അറ്റ പലിശ വരുമാനം (net interest income ) 5 ശതമാനം വളർന്ന്‌ 7 ,304 കോടി രൂപയായി. ഇത് പ്രതീക്ഷിച്ചതിനേക്കാൾ കുറവാണ്. ബാങ്കിന്റെ ഓഹരികൾ 28.60 രൂപയിലാണ് വ്യാഴാഴ്ച അവസാനിച്ചത്. ഇത് 13.60 ശതമാനം കുറവാണ്.

Tags:    

Similar News