ജെഎം ഫിനാന്‍ഷ്യല്‍ ലാഭത്തിൽ നേരിയ കുറവ്

ഡെല്‍ഹി: 2022 മാര്‍ച്ച് പാദത്തില്‍ ജെഎം ഫിനാന്‍ഷ്യലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം നേരിയ ഇടിവോടെ 229 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 233 കോടി രൂപയും, 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 261 കോടി രൂപയുമായിരുന്നു അറ്റാദായം രേഖപ്പെടുത്തിയത്. 2020-21 മാര്‍ച്ച് പാദത്തിലെ മൊത്ത വരുമാനമായ 841 കോടി രൂപയില്‍ നിന്ന്, 2021-22 മാര്‍ച്ച് കാലയളവില്‍ ഇത് 839 കോടി രൂപയായി കുറഞ്ഞതായി ജെഎം ഫിനാന്‍ഷ്യല്‍ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഡിസംബര്‍ പാദത്തിലെ മൊത്ത […]

Update: 2022-05-25 02:54 GMT

ഡെല്‍ഹി: 2022 മാര്‍ച്ച് പാദത്തില്‍ ജെഎം ഫിനാന്‍ഷ്യലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം നേരിയ ഇടിവോടെ 229 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 233 കോടി രൂപയും, 2021 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 261 കോടി രൂപയുമായിരുന്നു അറ്റാദായം രേഖപ്പെടുത്തിയത്.

2020-21 മാര്‍ച്ച് പാദത്തിലെ മൊത്ത വരുമാനമായ 841 കോടി രൂപയില്‍ നിന്ന്, 2021-22 മാര്‍ച്ച് കാലയളവില്‍ ഇത് 839 കോടി രൂപയായി കുറഞ്ഞതായി ജെഎം ഫിനാന്‍ഷ്യല്‍ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഡിസംബര്‍ പാദത്തിലെ മൊത്ത വരുമാനമായ 964 കോടി രൂപയുമായി തട്ടിച്ചു നോക്കുമ്പോൾ 13 ശതമാനം കുറവാണിത്.

ജെഎം ഫിനാന്‍ഷ്യലിന്റെ പലിശ വരുമാനം ഈ പാദത്തില്‍ 422 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 478 കോടി രൂപയായിരുന്നു. എന്നിരുന്നാലും, 2022 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 906 കോടി രൂപയില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 992 കോടി രൂപയായി. കമ്പനിയുടെ മൊത്തവരുമാനം 16.6 ശതമാനം ഉയര്‍ന്ന് 3,227 കോടിയില്‍ നിന്ന് 3,763 കോടിയായി.

കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്, ഒരു രൂപ വിലയുള്ള ഓഹരിയൊന്നിന് 1.15 രൂപ അന്തിമ ലാഭവിഹിതം ശുപാര്‍ശ ചെയ്തിട്ടുണ്ട്. 37-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ലാഭവിഹിതം അംഗീകരിച്ചാല്‍, 109.75 കോടി രൂപ ഇതിനായി മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ അറിയിച്ചു. 2022 മാര്‍ച്ചില്‍ കമ്പനി ഒരു ഓഹരിക്ക് 0.50 രൂപ ഇടക്കാല ലാഭവിഹിതം നല്‍കിയിരുന്നു. അവസാന ലാഭവിഹിതത്തോടെ, 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ലാഭവിഹിതം ഓഹരി ഒന്നിന് 1.65 രൂപയായിരിക്കും.

Tags:    

Similar News