ബജറ്റ് 2023-24: മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടിയുടെ പദ്ധതി, കര്‍ഷക വായ്പാ സംഘങ്ങള്‍ക്ക് 2,516 കോടി കമ്പ്യൂട്ടര്‍വത്ക്കരണം

2,516 കോടി രൂപ മുതല്‍മുടക്കില്‍ 63,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കായി കംപ്യൂട്ടര്‍വല്‍ക്കരണം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Update: 2023-02-01 06:39 GMT

ഡെല്‍ഹി: മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനായി 6,000 കോടി രൂപ മുതല്‍മുടക്കില്‍ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയ്ക്ക് കീഴില്‍ സര്‍ക്കാര്‍ ഒരു ഉപപദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 2,516 കോടി രൂപ മുതല്‍മുടക്കില്‍ 63,000 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കായി കംപ്യൂട്ടര്‍വല്‍ക്കരണം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൂലധന നിക്ഷേപ ചെലവ് 33% വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയായി, ഇത് ജിഡിപിയുടെ 3.3% ആകുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Tags:    

Similar News