ബജറ്റ് 2023-24: വനിതകള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി, മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് പത്ര ഉടന്‍

  • നിക്ഷേപത്തിന് 7.5 ശതമാനം പലിശ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Update: 2023-02-01 07:44 GMT

ഡെല്‍ഹി: രാജ്യത്തെ പൗരന്മാരുടെ നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 'മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് പത്ര പദ്ധതി' കൊണ്ടുവരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാം. രണ്ട് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. ബജറ്റ് 2023:

നിക്ഷേപത്തിന് 7.5 ശതമാനം പലിശ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപപരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി. മാസവരുമാനക്കാര്‍ക്കുള്ള നിക്ഷേപപരിധി 4.5 ലക്ഷത്തില്‍ നിന്ന് 9 ലക്ഷമാക്കി. ജോയിന്റ് അക്കൗണ്ടുകള്‍ക്കുള്ള നിക്ഷേപപരിധി 9 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News