പിഎം കിസാൻ ആനുകൂല്യം കൂട്ടുമോ?

Update: 2023-01-30 11:29 GMT


രാജ്യത്തുടനീളമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും പ്രതിവർഷം 6,000 രൂപ ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പിഎം കിസാൻ. 2,000 രൂപ വീതം മാസ ഗഡുക്കളായാണ് കർഷകരുടെ അക്കൗണ്ടിലേക്ക് തുക നൽകുന്നത്. ഈ വർഷത്തെ ബജറ്റിൽ രാജ്യത്തെ കർഷകർക്ക് ആശ്വാമാകുന്ന തരത്തിൽ പിഎം കിസാൻ പദ്ധതി പരിഷ്കരിക്കുമെന്നാണ് കാർഷിക മേഖലയുടെപ്രതീക്ഷ.

പിഎം കിസാൻ പദ്ധതിക്ക് കീഴിൽ വളം പോലുള്ള അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിന് ലഭിക്കുന്ന ധന സഹായത്തിൽ വർധന വരുത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ അഗ്രിടെക്ക് സ്റ്റാർട്ട് അപ്പുകൾക്ക് നൽകുന്ന നികുതി ഇളവുകൾ, അഗ്രോ കെമിക്കൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിലെ വെട്ടി കുറക്കൽ മുതലായ ആനുകൂല്യങ്ങളും പരിഗണിക്കണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

കാർഷിക മേഖലയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രിസിഷൻ ഫാമിംഗ്, ഡ്രോണുകൾ മുതലായ അത്യാധുനിക സാങ്കേതിക വിദ്യകൾ ഏറ്റവും വേഗത്തിൽ നടപ്പിലാകുന്നതിന് അഗ്രിടെക് സ്റ്റാർട്ട് അപ്പുകൾക്കും കർഷകർക്കും മതിയായ പ്രോത്സാഹനങ്ങൾ നൽകേണ്ടതുണ്ട്. പാചക എണ്ണയുടെ ഇറക്കുമതി പരമാവധി കുറച്ച് രാജ്യത്തെ എണ്ണക്കുരു ഉത്പാദനം വർധിപ്പിക്കണമെന്നാണ് ഭക്ഷ്യ എണ്ണ വ്യവസായ സംഘടനയായ എസ്ഇഎയുടെ ആവശ്യം.

Tags:    

Similar News