ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം സൂക്ഷിച്ചിരിക്കുന്നത് ഇവരാണ്
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശം വെച്ചിരിക്കുന്ന വ്യക്തികൾ ആരാണ്?
സ്വർണ വില പുതിയ ഉയരം തൊട്ട വർഷം കൂടെയാണ് 2025. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,000 ഡോളറും കടന്ന് വില കുതിച്ചപ്പോൾ ആഭ്യന്തര വിപണിയിൽ പവന് 91,000 രൂപയും കടന്നു. കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ സ്വർണ വിലയിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇതിന് അനുസരിച്ച് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമൊക്കെ കൈവശമുള്ള സ്വർണത്തിൻ്റെ മൂല്യവും ഉയർന്നു.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്വർണം സൂക്ഷിച്ചിട്ടുള്ളത് ഇന്ത്യൻ കുടുംബങ്ങളിലാണ്. ഇന്ത്യൻ കുടുംബങ്ങളിൽ മാത്രം ഏകദേശം 24,000 ടൺ സ്വർണമാണുള്ളത്. ലോകത്തെ മൊത്തം സ്വർണത്തിൻ്റെയും 11 ശതമാനം സ്വർണം ഇന്ത്യണ വനിതകളിലുണ്ട്. ചൈനക്കാരുടെ കയ്യിലുമുണ്ട് 20,000 ടണ്ണോളം സ്വർണം. ലോകത്തെ കേന്ദ്ര ബാങ്കുകൾ എല്ലാം കൂടെ ചേർന്ന് ഏതാണ്ട് ഇത്രയും സ്വർണം കൈവശം വെച്ചിട്ടുണ്ട്.
എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള വ്യക്തികളും കുടുംബാംഗങ്ങളും ആരായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? രാജകുടുംബാംഗങ്ങളുടെ കൈവശം വലിയ സ്വർണ ശേഖരമുണ്ട്. ഇതിൽ തന്നെ സൗദി രാജ കുടുംബാംഗങ്ങളാണ് ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപമുള്ള കുടുംബം. ഇവർ മാത്രം 1.4 ലക്ഷം കോടി ഡോളറിലേറെ വരുന്ന സ്വർണമാണ് കൈവശം വെച്ചിരിക്കുന്നത് എന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ നിക്ഷേപങ്ങൾ ഉൾപ്പെടെയാണിത്.
നിക്ഷേപകർക്ക് ഐശ്വര്യമായി ഗോൾഡ് ഫണ്ടുകൾ
എന്നാൽ ഈ സ്വർണ നിക്ഷേപത്തിൻ്റെയൊക്കെ മൂല്യത്തിനൊപ്പം തന്നെ വിവിധ നിക്ഷേപകരുടെ കൈവശമുള്ള സ്വർണ നിക്ഷേപത്തിൻ്റെ മൂല്യവും ഉയരുന്നുണ്ട്. ലോകത്ത് തന്നെ സ്വർണത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്ന വൻകിട നിക്ഷേപകരിൽ ഒരാൾ ജോൺ പോൾസണാണ്.
പോൾസൺ കുടുംബത്തിൻ്റെ ഓഫീസായ പോൾസൺ ആൻഡ് കമ്പനിയുടെ കൈവശമുള്ള നിക്ഷേപത്തിൻ്റെ മൂന്നിലൊന്നും സ്വർണമാണ്. ഏതാണ്ട് 200 കോടി ഡോളർ വരും മൂല്യം എന്നാണ് ഡാറ്റകൾ സൂചിപ്പിക്കുന്നത്. മികച്ച ബയോടെക്നോളജി കമ്പനികളിലും സ്വർണത്തിലും നിക്ഷേപം നടത്തുന്നതാണ് ശൈലി. മികച്ച ഗോൾഡ് മൈൻ കമ്പനികളിൽ വലിയ ഓഹരി പങ്കാളിത്തമുണ്ട്. ട്രോയ് ഔൺസിന് വെറും 900 ഡോളർ വിലയുണ്ടായിരുന്നപ്പോൾ തുടങ്ങിയതാണ് നിക്ഷേപം.
