പറന്ന് ഇന്ത്യയുടെ പ്രതിരോധ രംഗം; വമ്പൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു

പ്രതിരോധ രംഗത്തെ മികച്ച ഓഹരികൾ നോക്കിവെച്ചോളൂ. കുതിപ്പിനൊരുങ്ങി ഇന്ത്യൻ പ്രതിരോധ രംഗം

Update: 2025-11-11 07:34 GMT

ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതൽ കരുത്താർജിക്കുകയാണ്. ഡിഫൻസ് ഡീപ്ടെക്ക് രംഗം ഉൾപ്പെടെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള കുതിപ്പിന് സാക്ഷ്യം വഹിക്കുന്നു.  പൊതുമേഖലാ സ്ഥാപനങ്ങൾ ഭൂരിഭാഗവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ആത്മനിർഭർ ഭാരത് എന്ന ദർശനം മുൻനിർത്തി പ്രതിരോധ മേഖലയിലെ നിർമ്മാണത്തിന് പ്രാധാന്യം കൊടുത്തത് ഈ രംഗത്തിന് നേട്ടമായതായി കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.

10,000 ടൺ ഫോർജിംഗ് പ്രസ്സ് സൗകര്യം സ്ഥാപിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിട്ടുണ്ട്. പ്രതിരോധ രംഗത്തും ബഹിരാകാശ രംഗത്തും ഉപയോഗിക്കുന്ന അലുമിനിയം അലോയ്കൾക്കായുള്ള ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായി കരാർ മാറുമെന്നാണ് സൂചന.ഡിജിറ്റൈസേഷനും ഈ രംഗത്തെ ഗവേഷണ വികസന ആവാസവ്യവസ്ഥ ശക്തിപ്പെടുത്താനുമായി വലിയ തയ്യാറെടുപ്പുകൾക്ക് ഒരുങ്ങുകയാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്.  

100 ശതമാനം ഹരിത ഊർജ്ജ ഉപയോഗം നേടിയ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഈ രംഗത്ത് ഒട്ടേറെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വയ്ക്കുന്നുണ്ട്. പ്രതിരോധ മേഖലയിലെ മുന്നേറ്റം മുൻനിർത്തി മികച്ച ഓഹരികളിൽ നിക്ഷേപിക്കുന്നത് നേട്ടമാകും. വാച്ച് ലിസ്റ്റിൽ സൂക്ഷിക്കാവുന്ന ചില ഓഹരികൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

മിക്ക അനലിസ്റ്റുകളും നേരത്തെ ബൈകോൾ നൽകിയിരുന്ന ഒരു ഓഹരിയാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. 1954-ൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിച്ച കമ്പനി കരസേന, നാവികസേന, വ്യോമസേന എന്നിവയ്‌ക്കായി ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും സിസ്റ്റങ്ങളും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഹോംലാൻഡ് സെക്യൂരിറ്റി, സ്മാർട്ട് സിറ്റി, ടെലികോം തുടങ്ങിയ മേഖലകളിലും സേവനം നൽകുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി "നവരത്‌ന" പദവിയിലുള്ള പൊതുമേഖലാ സ്ഥാപനമാണ്.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഒരു പൊതുമേഖലാ എയ്‌റോസ്‌പേസ് കമ്പനിയാണ്.  1940 ഡിസംബറിൽ സ്ഥാപിച്ച കമ്പനി ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള എയ്‌റോസ്‌പേസ് കമ്പനികളിൽ ഒന്നാണ്. എച്ച്എഎല്ലിന്റെ ഓർഡർ ബുക്ക് 2.5 ലക്ഷം കോടി രൂപയുടേതാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയിലധികം പുതിയ ഓർഡറുകളാണ് പ്രതീക്ഷിക്കുന്നത്. 5,500 രൂപയാണ് പിഎൽ ക്യാപിറ്റൽ സ്റ്റോക്ക് നൽകുന്ന ടാർഗറ്റ് വില.

ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് ഇന്ത്യൻ സേനകൾക്കായി ഗൈഡഡ് മിസൈൽ സംവിധാനങ്ങളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്ന കമ്പനിയാണ്. 1970 ജൂലൈ 16 ന് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ മാറി. ഇന്ത്യൻ സായുധ സേനക്ക് വിവിധ മിസൈലുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണത്തിനും വിതരണത്തിനുമായി ഡിആർഡിഒയുമായും വിദേശ കമ്പനികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു. 1900 രൂപയാണ് മോത്തിലാൽ ഒസ്വാൾ നൽകിയിരിക്കുന്ന ടാർഗറ്റ് പ്രൈസ്. 

(Disclaimer :  ഓഹരികളിലെ നിക്ഷേപത്തിന് ഉയർന്ന നഷ്ട സാധ്യതയുമുണ്ട്. വായനക്കാർ കൃത്യമായ വിപണി പഠനത്തിന് ശേഷം വേണം വിവിധ ഓഹരികളിൽ നിക്ഷേപിക്കാൻ.)

Tags:    

Similar News