എല്‍ഐസിക്ക് പിഴയിട്ട് ജിഎസ്ടി അതോറിറ്റി

  • ഇന്‍വോയ്സുകളില്‍ വ്യത്യാസം

Update: 2023-10-11 10:15 GMT

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) നികുതി കുറച്ച് അടച്ചതിന് 36,844 രൂപ പിഴ ചുമത്തി ജിഎസ്ടി അതേറിറ്റി. ജമ്മു ആന്‍ഡ് കാഷ്മീര് സംസ്ഥാനത്തിന് പലിശയും പിഴയും സഹിതം ജിഎസ്ടി ശേഖരിക്കുന്നതിനുള്ള കമ്മ്യൂണിക്കേഷന്‍ ഓര്‍ഡര്‍ കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്.  എല്‍ഐസി ഇക്കാര്യം  റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചിട്ടുണ്ട്.

 എല്‍ഐസി ചില ഇന്‍വോയ്സുകളില്‍ 18 ശതമാനത്തിന് പകരം 12 ശതമാനം ജിഎസ്ടിയാണ് അടച്ചത്.   ജിഎസ്ടിയായി 10,462 രൂപയും പിഴയായി 20,000 രൂപയും പലിശ 6,382 രൂപയുമാണ് ഉത്തരവു പ്രകാരം എല്‍ഐസി അടയ്ക്കേണ്ടത്.

 ജിഎസ്ടി അതോറിറ്റിയുടെ ഈ നീക്കം മൂലം  കോര്‍പ്പറേഷന്റെ സാമ്പത്തിക നിലയിലോ  മറ്റ് പ്രവര്‍ത്തനങ്ങളിലോ യാതൊരു ആഘാതം  ഉണ്ടാകില്ലെന്ന് എല്‍ഐസി വ്യക്തമാക്കി.

Tags:    

Similar News