ദേശീയ ക്ഷീരദിനം; കുറഞ്ഞ വിലയിൽ മില്‍മ ഉൽപ്പന്നങ്ങൾ വാങ്ങാം

മിൽമ ഡയറികൾ സന്ദർശിക്കാനും അവസരം

Update: 2025-11-22 07:58 GMT

ദേശീയ ക്ഷീര ദിനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മില്‍മ ഡയറികള്‍ സന്ദര്‍ശിക്കാം. നവംബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് സന്ദര്‍ശന സമയം. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ കീഴിലുള്ള കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിനടുത്തുള്ള കാസര്‍കോട് ഡയറി, ശ്രീകണ്ഠാപുരം മടമ്പത്തുള്ള കണ്ണൂര്‍ ഡയറി, കുന്ദമംഗലം പെരിങ്ങളത്തുള്ള കോഴിക്കോട് ഡയറി, നടുവട്ടം ബേപ്പൂരിലുള്ള സെന്‍ട്രല്‍ പ്രോഡക്ട്സ് ഡയറി, കല്‍പ്പറ്റ ചുഴലിയുള്ള വയനാട് ഡയറി, മലപ്പുറം മൂര്‍ക്കനാടുള്ള മില്‍മ ഡയറി, പൗഡര്‍ പ്ലാന്റ്, പാലക്കാട് കല്ലേപ്പുള്ളിയിലുള്ള പാലക്കാട് ഡയറി എന്നിവയാണ് സന്ദര്‍ശിക്കാനാവുക.

ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് കോഴിക്കോടുകാരനായ വര്‍ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 ആണ് രാജ്യം ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത്. ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് മില്‍മ സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് കൊല്ലത്ത് നടക്കും. പൊതുജനങ്ങള്‍ക്ക് ഡയറി പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസിലാക്കുന്നതിനൊപ്പം ഇവിടെ നിന്ന് മില്‍മ ഉല്‍പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സ്വന്തമാക്കാനും അവസരങ്ങളുണ്ട്. ഇതിനായി ഡയറി ക്യാംപസില്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കിയതായി മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ കെസി ജെയിംസ് പറഞ്ഞു.

Tags:    

Similar News