ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ച് നോർവെ ഫണ്ട്; $2400 കോടി വിപണിമൂല്യം

  • ഫണ്ട് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്റ്റോക്കുകളില്‍ നിക്ഷേപിച്ചത് 841 ദശലക്ഷം ഡോളര്‍
  • കഴിഞ്ഞ വര്‍ഷം ഫണ്ടിന്റെ ലാഭം 213 ബില്യണ്‍ ഡോളര്‍ ആയിരുന്നു

Update: 2024-01-31 10:49 GMT

ലോകത്തിലെ ഏറ്റവും വലിയ വെല്‍ത്ത് ഫണ്ടായ നോര്‍വേ സോവറിന്‍ വെല്‍ത്ത് ഫണ്ട്, 2023-ല്‍ 62 ഇന്ത്യന്‍ കമ്പനികളിലായി നിക്ഷേപിച്ചത് 841 മില്യണ്‍ ഡോളര്‍. 1,576 ബില്യണ്‍ ഡോളര്‍ ഫണ്ട് വിവിധ രാജ്യങ്ങളിലെ ഓഹരികളിലുടനീളമുള്ള ഹോള്‍ഡിംഗുകളുടെ മുഴുവന്‍ പോര്‍ട്ട്ഫോളിയോയും പുറത്തിറക്കി.

ഫണ്ടിന്റെ ഇന്ത്യയിലെ നിക്ഷേപങ്ങളുടെ രസകരമായ ഒരു വശം വിപണി മൂല്യത്തിലെ കുതിച്ചുചാട്ടമാണ്. 2023 ഡിസംബര്‍ അവസാനത്തില്‍ ഫണ്ടിന്റെ ഇന്ത്യയിലെ ഹോള്‍ഡിംഗുകളുടെ വിപണി മൂല്യം ഏകദേശം 24 ബില്യണ്‍ ഡോളറായിരുന്നു.

ആകെ 461 ഇന്ത്യന്‍ കമ്പനികളില്‍ ഫണ്ട് നിക്ഷേപമിറക്കിയിട്ടുണ്ട്. അവയില്‍ മിക്കതും മിഡ്, സ്‌മോള്‍ ക്യാപ് കമ്പനികളാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നിവ യഥാക്രമം 1.78 ബില്യണ്‍ ഡോളറും 1.5 ബില്യണ്‍ ഡോളറും ഹോള്‍ഡിംഗ് മൂല്യമുള്ള ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയിലെ മുന്‍നിര ഹോള്‍ഡിംഗുകളാണ്.

കമ്പനിയില്‍ 0.56% ഉടമസ്ഥതയുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡാണ് ഫണ്ടിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ ഏറ്റവും വലുത്. ഇതിലെ അന്തിമ ഹോള്‍ഡിംഗ് മൂല്യം 100 മില്യണ്‍ ഡോളറിലധികമാണ്. ബജാജ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡും ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനിയും ഉടമസ്ഥതയില്‍ ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെടുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഹോള്‍ഡിംഗ് മൂല്യം ഏറ്റവുമധികം വളര്‍ന്നു. അതിന്റെ പ്രാരംഭ നിലയുടെ 68 മടങ്ങാണ് വര്‍ധിച്ചത്.

ഫണ്ടിന്റെ യഥാര്‍ത്ഥ പേര് ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ എന്നാണ്. 2023-ല്‍, ഫണ്ട് 213 ബില്യണ്‍ ഡോളറാണ് ലാഭം നേടിയത്. അതില്‍ 50ശതമാനവും വന്‍കിട ടെക് കമ്പനികളിലെ അവരുടെ ഉടമസ്ഥതയില്‍ നിന്നാണ്.

ആഗോളതലത്തില്‍ 8,800-ലധികം കമ്പനികളില്‍ ഓഹരികള്‍ കൈവശം വയ്ക്കുകയും ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളുടെയും 1.5% സ്വന്തമാക്കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടാണിത്.

Tags:    

Similar News