ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് യുഎന്‍ അംഗീകാരം

എതിര്‍പ്പുമായി ഹമാസ്

Update: 2025-11-18 11:55 GMT

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാനപദ്ധതിക്ക് യുഎന്‍ രക്ഷാസമിതി അംഗീകാരം നല്‍കി. ഇതോടെ ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിന് ഉള്‍പ്പെടെ അംഗീകാരമായി. അമേരിക്ക മുന്നോട്ടുവെച്ച 20 ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള കരാറിനാണ് അംഗീകാരമായത്. വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, ഗാസാ പുനര്‍നിര്‍മാണം, ഗാസയിലെ ഭരണം എന്നിവയ്ക്കായുള്ള സമഗ്രമായ അന്താരാഷ്ട്ര രൂപരേഖയ്ക്കാണ് അംഗീകാരം ലഭിച്ചത്. ബ്രിട്ടന്‍,ഫ്രാന്‍സ്,സൊമാലിയ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ നിര്‍ദേശത്തെ പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണ് ഇതെന്ന് ട്രംപ് പ്രതികരിച്ചു. താന്‍ അധ്യക്ഷനായ സമാധാന ബോര്‍ഡിലെ അംഗങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനവും മറ്റ് തുടര്‍ പ്രഖ്യാപനങ്ങളും വരുന്ന ആഴ്ചകളില്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

പലസ്തീനികളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതില്‍ പ്രമേയം പരാജയപ്പെട്ടുവെന്ന് ഹമാസ് പ്രതികരിച്ചു. സായുധ സംഘങ്ങളെ നിര്‍വീര്യമാക്കാന്‍ അന്താരാഷ്ട്ര സൈന്യത്തെ നിയോഗിക്കുന്നതിനെയും ഹമാസ് വിമര്‍ശിച്ചു.

Tags:    

Similar News