ജി ടി എന്‍ ടെക്‌സ്‌റ്റൈല്‍സ്,അറിയാം

ജി ടി എന്‍ ടെക്‌സ്‌റ്റൈല്‍സ് കോട്ടണ്‍ നൂലിന്റെ നിര്‍മ്മാണവും, കയറ്റുമതിയും നടത്തുന്നു.

Update: 2022-01-14 01:29 GMT
story

ജി ടി എന്‍ ടെക്‌സ്‌റ്റൈല്‍സ് കോട്ടണ്‍ നൂലിന്റെ നിര്‍മ്മാണവും, കയറ്റുമതിയും നടത്തുന്നു. 1962-ല്‍ സ്ഥാപിക്കപ്പെട്ട ജിടിഎന്‍ ടെക്‌സ്‌റ്റൈല്‍സ്...

ജി ടി എന്‍ ടെക്‌സ്‌റ്റൈല്‍സ് കോട്ടണ്‍ നൂലിന്റെ നിര്‍മ്മാണവും, കയറ്റുമതിയും നടത്തുന്നു. 1962-ല്‍ സ്ഥാപിക്കപ്പെട്ട ജിടിഎന്‍ ടെക്‌സ്‌റ്റൈല്‍സ് 1966-ല്‍ നിലവിലെ പ്രൊമോട്ടര്‍മാര്‍ ഏറ്റെടുത്തു. ജി ടി എന്‍ ഒരു സര്‍ക്കാര്‍ അംഗീകൃത എക്സ്പോര്‍ട്ട് ഹൗസും, സ്റ്റാര്‍ എക്സ്പോര്‍ട്ടറുമാണ്.

ജി ടി എന്‍ അഞ്ച് പതിറ്റാണ്ടിലേറെയായി ലോക വിപണിയില്‍ നിന്ന് മികച്ച പ്രകൃതിദത്ത കോട്ടണ്‍ ഫൈബര്‍ തിരഞ്ഞെടുത്ത് ഉയര്‍ന്ന നിലവാരമുള്ള ഫൈന്‍ കൗണ്ട് ഗ്രേ നൂലുകള്‍, ഗ്യാസഡ് നൂലുകള്‍, ഓര്‍ഗാനിക് നൂലുകള്‍, മെര്‍സറൈസ്ഡ്, ഡൈ നൂലുകള്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്നു.

ഇന്ത്യയില്‍ നിന്ന് ജപ്പാനിലേക്കും, ഇറ്റലിയിലേക്കും പരുത്തി നൂല്‍ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായിരുന്നു ഇത്. 1993-ല്‍ ദീര്‍ഘകാല പ്രവര്‍ത്തനത്തിനുള്ള മൂലധനം സമ്പാദിക്കുന്നതിനും, നിലവിലുള്ള പ്ലാന്റുകള്‍ നവീകരിക്കുന്നതിനായി കമ്പനി പബ്ലിക് ഇഷ്യു പുറത്തിറക്കി. ജി ടി എന്‍ ടെക്‌സ്‌റ്റൈല്‍സിന്റെ ഉപസ്ഥാപനങ്ങളാണ് ജി ടി എന്‍ എക്സ്പോര്‍ട്ട്സും, പാക്ക് വര്‍ത്ത് ഉദ്യോഗും. 2000-2001-ല്‍ കമ്പനി 22.83 കോടി രൂപയുടെ ടെക്‌നോളജി അപ്ഗ്രഡേഷന്‍ ഫണ്ട് സ്‌കീമിന് വേണ്ടി വായ്പാ സമാഹരണം നടത്തി. ലോകോത്തര സാങ്കേതികവിദ്യ ഉപയോഗിച്ച് യൂണിറ്റുകളിലുടനീളം പഴയ യന്ത്രസാമഗ്രികള്‍ ഗണ്യമായി നവീകരിക്കുന്നതിനും, മാറ്റിസ്ഥാപിക്കുന്നതിനും ഈ തുക ഉപയോഗിച്ചു. കോംപാക്റ്റ് സ്പണ്‍ നൂലുകളുടെ ഉല്‍പാദനത്തില്‍ മുന്നേറുന്നതിനും, അതിന്റെ ഉല്‍പാദന സാങ്കേതികവിദ്യ നവീകരിക്കുന്നതിനുമായി കമ്പനി മൊത്തം 40 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി.

ഗുണനിലവാരം, സുരക്ഷ, ആരോഗ്യ സംരക്ഷണം, പ്രകൃതി, ഊര്‍ജ്ജ പരിരക്ഷണം എന്നിവയക്ക് കമ്പനി ഊന്നല്‍ നല്‍കുന്നു.

 

Tags:    

Similar News