2021 ൽ ബാങ്ക് വായ്പ, നിക്ഷേപം എന്നിവയിൽ 9-10% വര്‍ധനവ്

2021 ഡിസംബര്‍ അവസാനപകുതിയിലെ കണക്കുകള്‍ പ്രകാരം ബാങ്ക് വായ്പ 9.16 ശതമാനം വര്‍ധിച്ച് 116.83 ലക്ഷം കോടി രൂപയും, ബാങ്ക് നിക്ഷേപം 10.28 ശതമാനം ഉയര്‍ന്ന് 162.41 ലക്ഷം കോടി രൂപയുമായി.  2021 ഡിസംബര്‍ 31-ലെ റിസര്‍വ് ബാങ്കിന്റെ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ സ്ഥിതിവിവരക്കണക്ക് പ്രകാരം 2021 ജനുവരി 1 ന് മുമ്പുള്ള രണ്ടാഴ്ചയില്‍ ബാങ്ക് വായ്പ 107.02 ലക്ഷം കോടി രൂപയും, നിക്ഷേപം 147.26 രൂപയുമാണ്. 2021 ഡിസംബര്‍ 17ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ ബാങ്ക് അഡ്വാന്‍സുകള്‍ 7.27 […]

Update: 2022-01-20 00:50 GMT

2021 ഡിസംബര്‍ അവസാനപകുതിയിലെ കണക്കുകള്‍ പ്രകാരം ബാങ്ക് വായ്പ 9.16 ശതമാനം വര്‍ധിച്ച് 116.83 ലക്ഷം കോടി രൂപയും, ബാങ്ക് നിക്ഷേപം 10.28 ശതമാനം ഉയര്‍ന്ന് 162.41 ലക്ഷം കോടി രൂപയുമായി.

2021 ഡിസംബര്‍ 31-ലെ റിസര്‍വ് ബാങ്കിന്റെ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ സ്ഥിതിവിവരക്കണക്ക് പ്രകാരം 2021 ജനുവരി 1 ന് മുമ്പുള്ള രണ്ടാഴ്ചയില്‍ ബാങ്ക് വായ്പ 107.02 ലക്ഷം കോടി രൂപയും, നിക്ഷേപം 147.26 രൂപയുമാണ്.

2021 ഡിസംബര്‍ 17ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ ബാങ്ക് അഡ്വാന്‍സുകള്‍ 7.27 ശതമാനവും, നിക്ഷേപങ്ങള്‍ 9.58 ശതമാനവും ഉയര്‍ന്നു. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് വായ്പ 5.56 ശതമാനവും, നിക്ഷേപം 11.4 ശതമാനവും ഉയര്‍ന്നു.

 

Tags:    

Similar News