ഭൂമി വിലയും കൈമാറ്റ ചെലവും കൂടും, ന്യായ വില നടപ്പാകുമ്പോള്‍

വലിയ നികുതി നിര്‍ദേശങ്ങളൊന്നുമില്ലാത്ത കേരളാ ബജറ്റ് ധനമന്ത്രി കെ എല്‍ ബാലഗോപാല്‍ അവതിരിപ്പിക്കുമ്പോള്‍ അതില്‍ ശ്രദ്ധേയമായത് ഭൂമിയുടെ ന്യായ വില ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട നിര്‍ദേശമാണ്. നിലവിലെ ന്യായവില 10 ശതമാനം ഉയര്‍ത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി വ്യക്തമാക്കിയത്. 200 കോടി രൂപയാണ് ഇതിലൂടെ പുതിയ സാമ്പത്തിക വര്‍ഷം അധിക വരുമാനം പ്രതീക്ഷിക്കുന്നത്. നികുതി പരിഷ്‌കരണം ഒപ്പം ഭൂനികുതി പരിഷ്‌കരണവും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു. ഇതിലൂടെ 80 കോടി രൂപയും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ഭൂമിയുടെ […]

Update: 2022-03-11 01:25 GMT

വലിയ നികുതി നിര്‍ദേശങ്ങളൊന്നുമില്ലാത്ത കേരളാ ബജറ്റ് ധനമന്ത്രി കെ എല്‍ ബാലഗോപാല്‍ അവതിരിപ്പിക്കുമ്പോള്‍ അതില്‍ ശ്രദ്ധേയമായത് ഭൂമിയുടെ ന്യായ വില ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട നിര്‍ദേശമാണ്. നിലവിലെ ന്യായവില 10 ശതമാനം ഉയര്‍ത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി വ്യക്തമാക്കിയത്. 200 കോടി രൂപയാണ് ഇതിലൂടെ പുതിയ സാമ്പത്തിക വര്‍ഷം അധിക വരുമാനം പ്രതീക്ഷിക്കുന്നത്.

നികുതി പരിഷ്‌കരണം

ഒപ്പം ഭൂനികുതി പരിഷ്‌കരണവും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു. ഇതിലൂടെ 80 കോടി രൂപയും പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ഭൂമിയുടെ ന്യായവില പരിഷ്‌കരിച്ചിട്ടില്ല. ഈ കാലഘട്ടത്തില്‍ സര്‍ക്കാരിന്റെയും അല്ലാത്തതുമായ നിരവധി വന്‍കിട പദ്ധതികള്‍ വന്നെങ്കിലും അതിനനുസരിച്ച് ന്യായ വില പരിഷ്‌കരിച്ചിട്ടില്ല എന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചന നല്‍കി. മാത്രമല്ല,
മാര്‍ക്കറ്റ് വില ഈ മേഖലകളില്‍ കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാരിന് അതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ന്യായവില വര്‍ധന വരുത്തുന്നത്.

ചെലവ് കൂടും

ഇപ്പോള്‍ ഭൂമി റെജിസ്റ്റര്‍ ചെയ്യുന്നതിന് കേരളത്തിലാണ് കൂടുതല്‍ സ്റ്റാമ്പ് ഡ്യൂട്ടിയുള്ളത്. എട്ട് ശതമാനമാണ് ഇത്. കൂടാതെ രണ്ട് ശതമാനം സെസും ഉണ്ട്. പുതിയ ബജറ്റ് നിര്‍ദേശമനുസരിച്ച് രണ്ട് ലക്ഷം രൂപ വിലയുള്ള ഭൂമിയ്ക്ക് ന്യായവില 2.2 ലക്ഷമായി ഉയരും. ഇതനുസരിച്ച് ഭൂമി വില ഉയരുകയും രജിസ്ട്രേഷന്‍ ചെലവുകള്‍ കൂടുകയും ചെയ്യും. ഇപ്പോള്‍ തന്നെ പ്രതിസന്ധി സാവധാനം മാത്രം തരണം ചെയ്ത് വരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഇത് അധിക ചെലവുണ്ടാക്കും. ഭൂമി കൈമാറ്റങ്ങള്‍ കുറയാന്‍ ഒരു പക്ഷെ ഇത് ഇടയാക്കിയേക്കാം. അങ്ങനെ വന്നാല്‍ അത് സര്‍ക്കാരിന്റെ നിലവിലുള്ള വരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. സംരംഭങ്ങളിലേക്കുള്ള മുതല്‍ മുടക്കും ഇത് നേരിയ തോതില്‍ നിരുത്സാഹപ്പെടുത്തിയേക്കാം. അതേസമയം, കോവിഡിന്റെ ആഘാതത്തില്‍ നിന്ന് സാവധാനം കരകയറുന്ന കേരളാ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാവുന്നതാണ് ഈ വര്‍ധനയെങ്കില്‍ അത് ഗുണകരമായിരിക്കും.

Tags:    

Similar News