എംസിഎല്‍ആര്‍ ഉയര്‍ത്തി ബാങ്ക് ഓഫ് ബറോഡ

ഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡയുടെ ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകളുടെ മാര്‍ജിനല്‍ കോസ്റ്റ് (എംസിഎല്‍ആര്‍) 0.05 ശതമാനം ഉയര്‍ത്തി. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ബാങ്കിന്റെ ഒരു വര്‍ഷത്തെ എംഎല്‍സിആര്‍ 7.35 ശതമാനമായി ഉയരും. ഒരു ദിവസം, മൂന്നു മാസം, ആറ് മാസം എന്നീ കാലയളവില്‍ എംസിഎല്‍ആറുകള്‍ യഥാക്രമം 6.50 ശതമാനം, 6.95 ശതമാനം, 7.10 ശതമാനം, 7.20 ശതമാനം എന്നിങ്ങനെയാണ് 0.05 ശതമാനം വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തെ കാലയളവിലെ എംസിഎല്‍ആര്‍  വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ തുടങ്ങിയ ഉപഭോക്തൃ വായ്പകള്‍ക്ക് […]

Update: 2022-04-11 04:06 GMT
story

ഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡയുടെ ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകളുടെ മാര്‍ജിനല്‍ കോസ്റ്റ് (എംസിഎല്‍ആര്‍) 0.05 ശതമാനം ഉയര്‍ത്തി....

ഡെല്‍ഹി: ബാങ്ക് ഓഫ് ബറോഡയുടെ ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകളുടെ മാര്‍ജിനല്‍ കോസ്റ്റ് (എംസിഎല്‍ആര്‍) 0.05 ശതമാനം ഉയര്‍ത്തി. തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ബാങ്കിന്റെ ഒരു വര്‍ഷത്തെ എംഎല്‍സിആര്‍ 7.35 ശതമാനമായി ഉയരും. ഒരു ദിവസം, മൂന്നു മാസം, ആറ് മാസം എന്നീ കാലയളവില്‍ എംസിഎല്‍ആറുകള്‍ യഥാക്രമം 6.50 ശതമാനം, 6.95 ശതമാനം, 7.10 ശതമാനം, 7.20 ശതമാനം എന്നിങ്ങനെയാണ് 0.05 ശതമാനം വര്‍ധിപ്പിച്ചു.
ഒരു വര്‍ഷത്തെ കാലയളവിലെ എംസിഎല്‍ആര്‍ വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ തുടങ്ങിയ ഉപഭോക്തൃ വായ്പകള്‍ക്ക് ചെലവുകൂടും.
റിസര്‍വ് ബാങ്ക് പണനയത്തില്‍ മാറ്റമില്ലാതെ തുടരുന്ന് വിപണിയില്‍ ശ്രദ്ധയമാണ്. എന്നിരുന്നാലും അന്താരാഷ്ട്ര വിഷയങ്ങൾ ആഗോള വിലക്കയറ്റത്തിന് കാരണമാകും. അതിനാല്‍ പണപ്പെരുപ്പത്തിനാകും കൂടുതല്‍ മുന്‍ഗണന നല്‍കുക.
Tags:    

Similar News