5ജി ലേലം: യുണിഫൈഡ് ലൈസന്‍സിന് അപേക്ഷ നല്‍കി അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ്
5ജി ലേലത്തില്‍ പങ്കെടുക്കാന്‍ അദാനി ഗ്രൂപ്പും. അദാനി ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് വഴിയാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സിന്റെ അറ്റ ആസ്തി 248.35 കോടി രൂപയാണ്. അറ്റ ആസ്തി 4,730.66 കോടി രൂപയുള്ള അദാനി എന്റര്‍പ്രൈസസിനാണ് അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സിന്റെ പൂര്‍ണ ചുമതല. അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലി കമ്യൂണിക്കേഷന്‍ വഴി യൂണിഫൈഡ് ലൈസന്‍സ് അനുവദിക്കുന്നതിനോടൊപ്പം ഐഎല്‍ഡി (ഇന്റര്‍നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ്), എന്‍എല്‍ഡി […]
5ജി ലേലത്തില്‍ പങ്കെടുക്കാന്‍ അദാനി ഗ്രൂപ്പും. അദാനി ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് വഴിയാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സിന്റെ അറ്റ ആസ്തി 248.35 കോടി രൂപയാണ്. അറ്റ ആസ്തി 4,730.66 കോടി രൂപയുള്ള അദാനി എന്റര്‍പ്രൈസസിനാണ് അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സിന്റെ പൂര്‍ണ ചുമതല.
അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ്, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലി കമ്യൂണിക്കേഷന്‍ വഴി യൂണിഫൈഡ് ലൈസന്‍സ് അനുവദിക്കുന്നതിനോടൊപ്പം ഐഎല്‍ഡി (ഇന്റര്‍നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ്), എന്‍എല്‍ഡി (നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ്), ഐഎസ്പി-ബി ന്നിവ കൂടി ഗുജറാത്ത് സര്‍ക്കിളില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലെറ്റര്‍ ഓഫ് ഇന്റന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ലേല നിയമങ്ങളുടെ ഭാഗമായി, ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ ഉടമസ്ഥാവകാശം സംബന്ധിച്ച വിശദാംശങ്ങള്‍ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് ടെലികോം കമ്യൂണിക്കേഷനോട് വെളിപ്പെടുത്തേണ്ടതുണ്ട്.