ഏലം വിലയിടിവ് തുടരുമോ? ചങ്കിടിച്ച് കർഷകർ

Update: 2025-10-14 07:24 GMT

ഏലം വിലയിൽ കുതിപ്പ്, കിലോയ്ക്ക് 2600 കടന്നു

ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞതോടെ ഏലം ക‍ർഷക‍ർ ആശങ്കയിൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിൽ വർധനവുണ്ടെങ്കിലും വിലയിൽ സ്ഥിരതയില്ല. ഉൽപ്പാദനച്ചിലവ് വർധിച്ചതും കർഷകർക്ക് ‌തിരിച്ചടിയായി.

ജൂൺ, ജൂലൈ മാസങ്ങളിൽ വില ഉയ‍‍ർന്നിരുന്നെങ്കിലും രണ്ടാഴ്ചയായി വിലയിലെ ഇടിവ് തുടരുകയാണ്. 3500 രൂപയോളം ഏലം വില‌ ഉയ‍ർന്നിരുന്നു. 2700 രൂപയ്ക്ക് മുകളിൽ ശരാശരി വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 2300 രൂപയാണ് ശരാശരി വില ലഭിക്കുന്നത്.

കടുത്ത വേനലും തുടർന്നുണ്ടായ അതിവർഷവും മൂലം മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഏലക്കായ ഉത്പാദനം കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഇടവിട്ടുള്ള മഴയോടു കൂടിയ അനുകൂല കാലാവസ്ഥയും മികച്ച പരിചരണവും ലഭിച്ചതോടെ ഉത്പാദനം ഉയർന്നു. കമ്പോളത്തിലും ലേലത്തിനും എത്തുന്ന ഏലക്കായയുടെ അളവ് വർധിച്ചതോടെയാണ് ഏലം വില ‌ ഇടിവ് കാണിച്ചു തുടങ്ങിയത്.നിലവിൽ ലഭിക്കുന്ന വില കർഷകർക്ക് ആശ്വാസകരമാണെങ്കിലും വിലയിടിവ് തുടർന്നാൽ പ്രതിസന്ധിയുണ്ടാകും.

റെക്കോഡിട്ട ഇ-ലേലം

വെള്ളിയാഴ്ച ആർഎൻഎസ് സ്‌പൈസസ് നടത്തിയ ഇ-ലേലത്തിൽ 2794 രൂപയാണ് ഗുണമേന്മയേറിയ ഏലക്കായക്ക് ഉയർന്ന വിലയായി ലഭിച്ചത്. 2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത്. അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചിരുന്നു. കട്ടപ്പന ,അണക്കര കമ്പോളങ്ങളിൽ 6000 രൂപയോളം വില ലഭിച്ചിരുന്നു.

ഇന്ത്യയിൽ ഏറ്റവുമധികം ഏലം ഉൽപാദിപ്പിക്കുന്നത് കേരളത്തിലാണ്. 58.82 ശതമാനം ആണ് കേരളത്തിലെ ഉൽപാദനം. 2023-24 ൽ ഇടുക്കിയിൽ മാത്രം 22,328.5 ടൺ ഏലം ഉൽപാദിപ്പിച്ചതായി സ്പൈസസ് ബോർഡ് ഡാറ്റ കാണിക്കുന്നു.

Tags:    

Similar News