ക്ഷീര കമ്പനികള്‍ മികച്ച വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട്

  • ക്ഷീര കമ്പനികള്‍ 13 ശതമാനംവരെ വരുമാന വളര്‍ച്ച കൈവരിക്കും
  • കമ്പനികള്‍ മൂലധന ചെലവ് 10 ശതമാനം വര്‍ദ്ധിപ്പിക്കും

Update: 2025-06-02 10:52 GMT

ഈ സാമ്പത്തിക വര്‍ഷം ക്ഷീര കമ്പനികള്‍ 13 ശതമാനംവരെ വരുമാന വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. മികച്ച ഡിമാന്‍ഡ്, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിഹിതത്തിലെ വര്‍ദ്ധനവ്, ഉയര്‍ന്ന പാല്‍ വില എന്നിവയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യകരമായ വളര്‍ച്ചാ വേഗത ഉപയോഗപ്പെടുത്തുന്നതിനായി ഈ സാമ്പത്തിക വര്‍ഷം കമ്പനികള്‍ മൂലധന ചെലവ് 10 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും ക്രിസില്‍ റേറ്റിംഗ് ഏജന്‍സി വ്യക്തമാക്കി.

മൂല്യവര്‍ധിത ഉല്‍പ്പന്നശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ മൂലധനത്തിന്റെ ഒരു പ്രധാന ഭാഗം ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മൂലധനച്ചെലവ് വര്‍ദ്ധിച്ചിട്ടും, ക്ഷീര കമ്പനികളുടെ ക്രെഡിറ്റ് പ്രൊഫൈലുകള്‍ സ്ഥിരതയോടെ തുടരുമെന്നും പ്രതീക്ഷിക്കുന്നു. മികച്ച സാമ്പത്തിക നേട്ടം കടം തീര്‍ക്കുന്നതിനും കൂടാതെ മൊത്തത്തിലുള്ള വായ്പാ മേഖലയിലും പിന്തുണ നല്‍കും.

ഉപഭോക്തൃ അഭിരുചികളിലെ മാറ്റം, വര്‍ദ്ധിച്ചുവരുന്ന പോഷകാഹാര അവബോധം, പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണക്രമങ്ങളോടുള്ള മുന്‍ഗണന എന്നിവ കാരണം ഈ സാമ്പത്തിക വര്‍ഷം മൂല്യ വര്‍ധിത ഉല്‍പ്പന്ന വിഭാഗം 18 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അനുകൂലമായ മണ്‍സൂണ്‍ പ്രവചനവും ക്ഷീരകര്‍ഷകരെ സഹായിക്കുമെന്നാണ് കരുതുന്നത്.

ക്രിസില്‍ റേറ്റിംഗുകള്‍ പ്രകാരം, റിയലൈസേഷനുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും സംഭരണ വിലകളിലെ നേരിയ വര്‍ദ്ധനവിലൂടെയും ലാഭക്ഷമത ഉയരും. അതിന്റെ ഫലമായി പ്രവര്‍ത്തന മാര്‍ജിനില്‍ 20-30 ബേസിസ് പോയിന്റ് വര്‍ദ്ധനവ് 5.3 ശതമാനമായും ഉയരും. ഇത് മൊത്തത്തിലുള്ള പണമൊഴുക്കിനെ പിന്തുണയ്ക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം ക്ഷീര കമ്പനികളുടെ മൂലധന ചെലവ് 10 ശതമാനം ഉയര്‍ന്ന് 3,400 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിസില്‍ റേറ്റിംഗ്‌സ് അസോസിയേറ്റ് ഡയറക്ടര്‍ റുച്ച നര്‍ക്കര്‍ പറഞ്ഞു.  

Tags:    

Similar News