ഉയര്‍ന്ന വരുമാനം; കേസര്‍ മാമ്പഴകൃഷി സ്വീകരിച്ച് കര്‍ഷകര്‍
- മഹാരാഷ്ട്രയിലെ ഒരു ജില്ലയില്‍ മാത്രം കൃഷി അഞ്ചിരട്ടിയായി
- അള്‍ട്രാ ഹൈ ഡെന്‍സിറ്റി ടെക്‌നോളജി ഇവിടെ ഉപയോഗിക്കുന്നു
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയില്‍ 'കേസര്‍' ഇനം മാമ്പഴം കൃഷി ചെയ്യുന്നതിന്റെ വിസ്തൃതി ഏകദേശം അഞ്ചിരട്ടിയായി വര്‍ദ്ധിച്ചു. 2022 മുതലാണ് ഈ മാറ്റം ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
2022-23 ല്‍ 729 ഹെക്ടറില്‍ നിന്ന് 2024-25 ല്‍ 2,741 ഹെക്ടറില്‍ നിന്ന് 3,470 ഹെക്ടറായാണ് വര്‍ധിച്ചത്. ജല്‍ന, ബീഡ് ജില്ലകളിലും സമാനമായ പ്രവണത നിരീക്ഷിക്കുന്നതായി ഉദ്യേഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
മികച്ച വിളവും ലാഭവും കാരണമാണ് ഈ മാറ്റം. ഇവയുടെ തൈകള്‍ വളര്‍ന്ന് 4-5 വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കാന്‍ തുടങ്ങും. ഛത്രപതി സംഭാജിനഗര്‍ കേസര്‍ ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ സൂപ്രണ്ടിംഗ് കൃഷി ഓഫീസര്‍ പ്രകാശ് ദേശ്മുഖ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഈ മേഖല ഏകദേശം 1,500 മെട്രിക് ടണ്‍ ഈ ഇനം കയറ്റുമതി ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അള്‍ട്രാ ഹൈ ഡെന്‍സിറ്റി ടെക്‌നോളജി രീതി ഉപയോഗിച്ച് ഒരു ഹെക്ടറിന് 580 മുതല്‍ 622 വരെ മരങ്ങള്‍ നടാന്‍ കഴിയുമെന്ന് മാമ്പഴ വിദഗ്ദ്ധന്‍ ഭഗവാന്റാവു കാപ്‌സെ പി.ടി.ഐയോട് പറഞ്ഞു.
'നേരത്തെ 33X33 അടി അകലത്തിലാണ് മാമ്പഴത്തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഇത് 14X5 അടിയായി കുറഞ്ഞു. 2005-ല്‍ ദക്ഷിണാഫ്രിക്കയില്‍ ഈ രീതി ഞാന്‍ കണ്ടു. ഇപ്പോള്‍, ഈ ഉയര്‍ന്ന സാന്ദ്രത രീതിയിലൂടെ കര്‍ഷകര്‍ക്ക് ഏക്കറിന് 6-14 ടണ്‍ ലഭിക്കും. അതേസമയം മഹാരാഷ്ട്രയില്‍ ശരാശരി ഉല്‍പാദനക്ഷമത 3-4 ടണ്‍ വരെയാണ്,' അദ്ദേഹം പറഞ്ഞു.
