രാജ്യത്തെ ഭക്ഷ്യ ധാന്യ ഉല്‍പ്പാദനം കുതിച്ചുയര്‍ന്നു; വളര്‍ച്ച 6.6 ശതമാനം
- നെല്ലുല്‍പ്പാദനം 1490.74 ലക്ഷം മെട്രിക് ടണ്ണിലെത്തി
- ഗോതമ്പ് ഉല്‍പ്പാദനം 1175 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ന്നു
2024-25ല്‍ രാജ്യത്തെ ഭക്ഷ്യ ധാന്യ ഉല്‍പ്പാദനം 354 ദശലക്ഷം ടണ്ണിലെത്തിയതായി കണക്കാക്കപ്പെടുന്നു. 6.6 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായത്. 2023-24 കാലഘട്ടത്തില്‍ 332 ദശലക്ഷം ടണ്ണായിരുന്നു ഉല്‍പ്പാദനം.
ഗോതമ്പ്, അരി, ചോളം, സോയാബീന്‍, പയര്‍വര്‍ഗങ്ങള്‍, നിലക്കടല എന്നിവയുള്‍പ്പെടെയുള്ള എല്ലാ പ്രധാന വിളകളുടെയും അടിസ്ഥാനത്തിലാണ് ഈ കണക്ക്.
നെല്ലുല്‍പ്പാദനം 1490.74 ലക്ഷം മെട്രിക് ടണ്ണിലെത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 112 ലക്ഷം മെട്രിക് ടണ്‍ കൂടുതലാണ്. ഗോതമ്പ് ഉല്‍പ്പാദനം 1175 ലക്ഷം മെട്രിക് ടണ്ണാണ്. ബജ്ര, റാഗി തുടങ്ങിയ നാടന്‍ ധാന്യങ്ങളുടെ ഉല്‍പ്പാദനവും വര്‍ധിച്ച് 621.40 ലക്ഷം മെടിക് ടണ്ണിലെത്തി.
മൊത്തം പയര്‍ ഉല്‍പ്പാദനത്തിന്റെ കണക്കെടുത്താല്‍ 252.38 ലക്ഷം മെട്രിക് ടണ്ണാണ് ഉല്‍പ്പാദനം.എണ്ണക്കുരുക്കളുടെ ഉത്പാദനം 426.09 ലക്ഷം മെട്രിക് ടണ്ണിലെത്തി.
ഭക്ഷ്യധാന്യങ്ങളുടെ മൊത്തത്തിലുള്ള ഉല്‍പ്പാദനം വര്‍ദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നുണ്ടെങ്കിലും പയര്‍വര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉല്‍പ്പാദനത്തിലെ വര്‍ദ്ധനവ് കൂടുതല്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
