ആപ്പിളിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന് ഹിമാചല്‍

  • രാജ്യത്തെ ആപ്പിള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരംക്ഷിക്കണം
  • തുര്‍ക്കിയില്‍നിന്നുള്ള ആപ്പിള്‍ ഇറക്കുമതി ഒഴിവാക്കണമെന്നും സുഖു

Update: 2025-05-23 07:35 GMT

ആപ്പിളിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്ന് ഹിമാചല്‍ പ്രദേശ്. ഇറക്കുമതി സംസ്ഥാനത്തെ ആപ്പിള്‍ കര്‍ഷരുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് അറിയിച്ചു. തുര്‍ക്കിയില്‍നിന്നുള്ള ആപ്പിള്‍ ഇറക്കുമതി സംബന്ധിച്ച വിഷയവും സുഖു ഉന്നയിച്ചു. ഇത് ഒഴിവാക്കണം.

രാജ്യത്തെ ആപ്പിള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ആപ്പിളിന്റെ ഇറക്കുമതി തീരുവയില്‍ സാര്‍വത്രിക വര്‍ധനവ് നടപ്പിലാക്കണമെന്നാണ് ഹിമാചല്‍ പ്രദേശിന്റെ ആവശ്യം.

കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ആവശ്യമുള്ള സംസ്ഥാനത്തെ സംബന്ധിച്ച വിവിധ ബജറ്റ്, സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

ഹിമാചല്‍ പ്രദേശിന്റെയും മറ്റ് പ്രത്യേക വിഭാഗ സംസ്ഥാനങ്ങളുടെയും വായ്പാ പരിധി കുറഞ്ഞത് രണ്ട് ശതമാനമെങ്കിലും ഉയര്‍ത്തണമെന്നും അദ്ദേഹം ധനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ധനകാര്യ മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിവിധ സംരംഭങ്ങളെക്കുറിച്ചും സാമ്പത്തിക വിഭവങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം ധനമന്ത്രിയെ അറിയിച്ചു. 

Tags:    

Similar News