വിത്തുബില്‍ പഠിക്കാന്‍ കേരളം

സംസ്ഥാനങ്ങള്‍ക്ക് ഡിസംബര്‍ 11 നകം അഭിപ്രായം രേഖപ്പെടുത്താം.

Update: 2025-11-18 09:53 GMT

കേന്ദ്രത്തിന്റെ വിത്തുബില്‍ പ്രത്യേകമായി പഠിക്കാന്‍ പദ്ധതിയിട്ട് കേരളം. ഇതിനായി വിവിധ വകുപ്പുകളില്‍നിന്നുള്ള ആറംഗ ഉദ്യോഗസ്ഥസംഘത്തെ സംസ്ഥാന കൃഷിവകുപ്പ് നിയോഗിച്ചു. കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായാണ് സമിതി രൂപവത്കരിച്ചത്. കൃഷി ഡയറക്ടറാണ് കണ്‍വീനര്‍. കൃഷി അഡീഷണല്‍ ഡയറക്ടര്‍, നിയമ, ധന വകുപ്പുകളുടെയും കാര്‍ഷിക സര്‍വകലാശാലയുടെയും പ്രതിനിധികള്‍ എന്നിവരും സമിതിയിലുണ്ടാകും.

മികച്ച വിളവിനൊപ്പം രേഗപ്രതിരോധശേഷിയും കാലാവസ്ഥാ പ്രശ്‌നങ്ങളെ അതിജീവിക്കുന്നതുമായ വിത്ത് ഇറക്കുമതിക്കൊപ്പം നാടന്‍ വിത്തുകളെ സംരക്ഷിക്കുന്നതിനും നിയമം ഉപകരിക്കുമെന്നുമാണ് വിലയിരുത്തല്‍. 2004 ലും 2019 ലും മാറിവന്ന കേന്ദ്ര സര്‍ക്കാരുകള്‍ വിത്തു ബില്‍ അവവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തലാക്കുകയായിരുന്നു.

1966ലെ വിത്ത് ആക്ടിനും 1983-ലെ വിത്ത് നിയന്ത്രണ നിയമത്തിനും പകരമായാണ് പുതിയ നിയമം കേന്ദ്രം നടപ്പിലാക്കാന്‍ പദ്ധതിയിടുന്നത്. വിത്ത് ഇറക്കുമതി നിയന്ത്രണങ്ങള്‍ ഇളവുചെയ്യുന്നതോടെ ആഗോളനിലവാരത്തിലുള്ള വിത്തും നടീല്‍വസ്തുക്കളും രാജ്യത്തെത്തിക്കും. ഇതി വഴി ഇന്ത്യയിസെ കൃഷി ആദായകരമാക്കാനും കര്‍ഷകരെ കടക്കെണിയില്‍നിന്ന് കരകയറ്റാനുമാവുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

മികച്ച വിളവിനൊപ്പം രോഗപ്രതിരോധശേഷിയും കാലാവസ്ഥാപ്രശ്‌നങ്ങളെ അതിജീവിക്കുന്നതുമായ വിത്ത് ഇറക്കുമതിക്കൊപ്പം നാടന്‍ വിത്തിനങ്ങള്‍ സംരക്ഷിക്കാനും നിയമം ഉപകരിക്കുമെന്നും വിലയിരുത്തുന്നു. വ്യവസായ പ്രോത്സാഹനത്തിനാവശ്യമായ ഇളവുകളും കേന്ദ്രം നല്‍കിയിട്ടുണ്ട്.

Tags:    

Similar News