ഗോതമ്പ് സ്റ്റോക്ക് റിപ്പോര്‍ട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കുന്നു

  • ആഴ്ചതോറുമുള്ള റിപ്പോര്‍ട്ടിംഗ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും
  • വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, സംസ്‌കരണക്കാര്‍ എന്നിവരാണ് സ്റ്റോക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത്

Update: 2025-03-26 03:15 GMT

ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും വിപണിയിലെ ഊഹാപോഹങ്ങള്‍ തടയുന്നതിനുമായി ആഴ്ചതോറുമുള്ള ഗോതമ്പ് സ്റ്റോക്ക് റിപ്പോര്‍ട്ട് ചെയ്യല്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു. പദ്ധതി ഏപ്രില്‍ ഒന്നിന് പ്രാവര്‍ത്തികമാകും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, സംസ്‌കരണക്കാര്‍ എന്നിവരാണ് സ്‌റ്റോക്ക് റിപ്പോര്‍ട്ടു ചെയ്യേണ്ടത്.

ഈ നിര്‍ദ്ദേശപ്രകാരം, എല്ലാ നിയമപരമായ സ്ഥാപനങ്ങളും എല്ലാ വെള്ളിയാഴ്ചയും സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അവരുടെ ഗോതമ്പ് സ്റ്റോക്കിന്റെ നില ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രഖ്യാപിക്കണമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

നിലവിലുള്ള ഗോതമ്പ് സ്റ്റോക്ക് പരിധി മാര്‍ച്ച് 31 ന് അവസാനിക്കും.

വില നിയന്ത്രിക്കുന്നതിനും രാജ്യത്തുടനീളം സ്ഥിരമായ ഗോതമ്പ് ലഭ്യത ഉറപ്പാക്കുന്നതിനുമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വെളിപ്പെടുത്തലുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കും.

പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ ഉടന്‍ തന്നെ അങ്ങനെ ചെയ്യാനും അവരുടെ ആഴ്ചതോറുമുള്ള സ്റ്റോക്ക് റിപ്പോര്‍ട്ടിംഗ് ആരംഭിക്കാനും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. 

Tags:    

Similar News