കൊച്ചിയിൽ യമഹയുടെ രണ്ടാമത്തെ ബ്ലൂ സ്‌ക്വയര്‍ പ്രീമിയം ഔട്ട്ലെറ്റ്
കൊച്ചി: ഇന്ത്യന്‍ വിപണിയിലെ റീട്ടെയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി യമഹ മോട്ടോര്‍ കൊച്ചിയില്‍ തങ്ങളുടെ രണ്ടാമത്തെ ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റ് ആരംഭിക്കുന്നു. പെരിങ്ങാട് മോട്ടേഴ്സിന്റെ ബാനറിനു കീഴില്‍ ഇവിടെ സമ്പൂര്‍ണ വില്‍പന, സര്‍വീസ്, സ്പെയറുകള്‍ എന്നിവ അടക്കമുള്ള സൗകര്യങ്ങളാവും ലഭ്യമാകുക. 1451 ചതുരശ്ര അടിയിലാണ് ഈ ഷോറൂം. ഉപഭോക്തൃ കേന്ദ്രീകൃതമായ അനുഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യമഹയുടെ ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ സമൂഹത്തില്‍ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനും, ബ്രാന്‍ഡ് മൂല്യങ്ങളുമായി ബന്ധപ്പെടാനും ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ്. ആഗോള മോട്ടോര്‍സ്പോര്‍ട്ട്സില്‍ […]
കൊച്ചി: ഇന്ത്യന്‍ വിപണിയിലെ റീട്ടെയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി യമഹ മോട്ടോര്‍ കൊച്ചിയില്‍ തങ്ങളുടെ രണ്ടാമത്തെ ബ്ലൂ സ്‌ക്വയര്‍ ഔട്ട്ലെറ്റ് ആരംഭിക്കുന്നു.
പെരിങ്ങാട് മോട്ടേഴ്സിന്റെ ബാനറിനു കീഴില്‍ ഇവിടെ സമ്പൂര്‍ണ വില്‍പന, സര്‍വീസ്, സ്പെയറുകള്‍ എന്നിവ അടക്കമുള്ള സൗകര്യങ്ങളാവും ലഭ്യമാകുക. 1451 ചതുരശ്ര അടിയിലാണ് ഈ ഷോറൂം.
ഉപഭോക്തൃ കേന്ദ്രീകൃതമായ അനുഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യമഹയുടെ ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ സമൂഹത്തില്‍ സ്വാധീനം കൂടുതല്‍ ഉറപ്പിക്കാനും, ബ്രാന്‍ഡ് മൂല്യങ്ങളുമായി ബന്ധപ്പെടാനും ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ്.
ആഗോള മോട്ടോര്‍സ്പോര്‍ട്ട്സില്‍ യമഹയുടെ പങ്കും അതിന്റെ പാരമ്പര്യവും ഉയര്‍ത്തിക്കാട്ടുന്നതാണ് ബ്ലൂ സ്‌ക്വയറിന്റെ രൂപകല്‍പന. റേസിംഗ് രംഗത്തെ ബ്രാന്‍ഡിന്റെ ഡിഎന്‍എ ആണ് ബ്ലൂ വഴി ചൂണ്ടിക്കാട്ടുന്നത്.