വണ്ടിക്ക് ഇന്‍ഷുറന്‍സ് ഇല്ലേ? ഉടന്‍ എടുക്കണം, പണി വരുന്നുണ്ട്

Update: 2023-03-09 06:29 GMT


നിങ്ങളുടെ വാഹനങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പോളിസികളുണ്ടെന്നും അത് കാലഹരണപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കിക്കൊള്ളൂ. അല്ലെങ്കില്‍ വലിയ ഫൈന്‍ നല്‍കേണ്ടി വരും. ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലോടുന്ന വാഹനങ്ങള്‍ക്ക് പിഴ ഒടുക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ നോട്ടീസ് ഉടന്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം.

രാജ്യത്ത് സര്‍വീസ് നടത്തുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട് എന്നുറപ്പുവരുത്തുവാനുള്ള ഐആര്‍ഡിഎഐ യുടെ നടപിടയുടെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം വാഹനങ്ങളെ കണ്ടെത്തുന്നത്. ഇതിനായി ഒരോ സംസ്ഥാനത്തേക്കും ഒരോ ലീഡ് കമ്പനികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവയുടെ പക്കല്‍ വാഹനങ്ങളുടെ എല്ലാ വിവരങ്ങളും ഉണ്ടാകും. ഈ കമ്പനികള്‍ ഇന്‍ഷുര്‍ ചെയ്യപ്പെടാത്ത വാഹനങ്ങളുടെ ലിസ്റ്റ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിക്ക് കൈമാറും.

ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ ലഭ്യമാണ്. 30 കോടി വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തിലുള്ളത്. ഇതില്‍ 50 ശതമാനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല. രാജ്യത്ത് ഒരു വര്‍ഷം 4-5 ലക്ഷം റോഡപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. സ്വാഭാവികമായി 50 ശതമാനത്തിനും പരിരക്ഷ ലഭിക്കുന്നില്ല. 18-45 പ്രായക്കാരെയാണ് കൂടുതലും അപകടങ്ങള്‍ ബാധിക്കുക. ആകെ അപകടങ്ങളില്‍ 1.5 ലക്ഷം വരെ ഗുരുതരപരിക്കുകളുള്‍പ്പെടുന്നവയാണ്. നിലവില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് അനുസരിച്ച് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് 2,000 രൂപയാണ് പിഴ.


Tags:    

Similar News