മികച്ച വില്‍പ്പന നേട്ടവുമായി ബജാജ് ഓട്ടോ

ജൂലൈയില്‍ ബജാജ് ഓട്ടോ കൈവരിച്ചത് 3 ശതമാനം വളര്‍ച്ച

Update: 2025-08-01 06:39 GMT

ജൂലൈയില്‍ മികച്ച വില്‍പ്പന നേട്ടവുമായി ബജാജ് ഓട്ടോയും ടൊയോട്ടയും. കയറ്റുമതി ഉള്‍പ്പെടെ മൊത്തം വാഹന മൊത്ത വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3 ശതമാനം വളര്‍ച്ചയാണ് ബജാജ് ഓട്ടോ കൈവരിച്ചത്.

റെഗുലേറ്ററി ഫയലിംഗ് പ്രകാരം, പൂനെ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാക്കള്‍ 2024 ജൂലൈയില്‍ 3,54,169 വാഹനങ്ങള്‍ വിറ്റഴിച്ചു.

അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റഴിച്ച 210,997 യൂണിറ്റുകളെ അപേക്ഷിച്ച് ജൂലൈയില്‍ മൊത്തം ആഭ്യന്തര വില്‍പ്പന 13 ശതമാനം കുറഞ്ഞ് 1,83,143 യൂണിറ്റായി.

ജൂലൈയിലെ മൊത്തം കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,43,172 യൂണിറ്റുകളില്‍ നിന്ന് 1,82,857 വാഹനങ്ങളായി ഉയര്‍ന്നു. 2025 ജൂലൈയില്‍ ആഭ്യന്തര ഇരുചക്ര വാഹന വില്‍പ്പന 1,39,279 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,68,847 യൂണിറ്റായിരുന്നു.

അവലോകന മാസത്തിലെ ഇരുചക്ര വാഹന കയറ്റുമതി 22 ശതമാനം ഉയര്‍ന്ന് 156,968 യൂണിറ്റായി. 2024 ജൂലൈയില്‍ ഇത് 128,694 യൂണിറ്റായിരുന്നു. മൊത്തം വാണിജ്യ വാഹന വില്‍പ്പന 2024 ജൂലൈയില്‍ 56,628 യൂണിറ്റുകളില്‍ നിന്ന് 23 ശതമാനം വര്‍ധിച്ച് 69,753 യൂണിറ്റായി, ബജാജ് ഓട്ടോ ഫയലിംഗില്‍ പറഞ്ഞു.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ജൂലൈയില്‍ വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ 3 ശതമാനം വര്‍ധിച്ച് 32,575 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കമ്പനി 31,656 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളും മെച്ചപ്പെട്ട മൂല്യവര്‍ദ്ധിത സേവനങ്ങളും ഉപയോഗിച്ച് വിപണിയില്‍ സേവനം നല്‍കുന്നത് തുടരുന്നതിലായിരിക്കും കമ്പനിയുടെ ഇനിയുള്ള ശ്രദ്ധ. 

Tags:    

Similar News