ചാര്‍ജിംഗ് സേറ്റഷന്‍ നിര്‍മ്മാണത്തിന് കൈകോര്‍ത്ത് എച്ച്പിസിഎലും ടാറ്റാ മോട്ടോഴ്‌സും

  • പുതിയ സഖ്യത്തിലൂടെ ടാറ്റ മോട്ടോഴ്സിന്റെ വാഹന അടിത്തറ പ്രയോജനപ്പെടുത്തുകയാണ് എച്ച്പിസിഎല്‍
  • ഉയര്‍ന്ന ചാര്‍ജിംഗ് ഡിമാന്‍ഡ് ഉള്ള സ്ഥലങ്ങളിലാകും ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
  • എച്ച്പിസിഎലിന് രാജ്യത്ത് 21,500 ഇന്ധന സ്റ്റേഷനുകളുണ്ട്.

Update: 2024-03-27 11:24 GMT

വര്‍ഷാവസാനത്തോടെ രാജ്യത്തുടനീളം 5,000 പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി (എച്ച്പിസിഎല്‍) കൈകോര്‍ത്ത് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം). ഈ സഹകരണം എച്ച്പിസിഎലിന്റെ ഇന്ധന സ്റ്റേഷന്‍ ശൃംഖലയും 1.2 ലക്ഷത്തിലധികം വരുന്ന ടാറ്റ ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രയോജന പ്രദമാകും.

ടാറ്റ ഇല്ക്ട്രിക് വാഹന വിഭാഗം കൈകാര്യം ചെയ്യുന്നത് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം) യൂണിറ്റാണ്. പ്രധാന പ്രദേശങ്ങളിലെല്ലാം ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡുകള്‍ മുഖേന പേയ്മെന്റ് സംവിധാനം അവതരിപ്പിക്കുന്നതുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തടസ്സരഹിതമായ ചാര്‍ജിംഗ് സജ്ജമാക്കുകയാണ് കമ്പനി ലക്ഷ്യം.

എച്ച്പിസിഎലിന് രാജ്യത്ത് 21,500 ഇന്ധന സ്റ്റേഷനുകളുണ്ട്. ഈ വരുന്ന ഡിസംബറോടെയാണ് 5,000 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്.

എച്ച്പിസിഎലുമായുള്ള ഈ തന്ത്രപരമായ പങ്കാളിത്തം, ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വര്‍ധനയില്‍ നിര്‍ണായക പങ്ക് വഹിക്കും. അനുദിനം വികസിക്കുന്ന ഇവി ഉപഭോക്തൃ അടിത്തറയെ പിന്തുണയ്ക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനം സുഗമമാക്കുന്നതിന് ഈ സഹകരണം അത്യന്താപേക്ഷിതമാണ് ടിപിഇഎം ചീഫ് സ്ട്രറ്റജി ഓഫീസര്‍ ബാലാജെ ചീഫ് പറഞ്ഞു.

എച്ച്പിസിഎല്‍ ചീഫ് ജനറല്‍ മാനേജര്‍ (റീട്ടെയില്‍ സ്ട്രാറ്റജി & ബിഡി) ദേബാഷിസ് ചക്രവര്‍ത്തി പറഞ്ഞു, ഈ സഖ്യത്തിലൂടെ പൊതുമേഖലാ സ്ഥാപനം ടാറ്റ മോട്ടോഴ്സിന്റെ വാഹന അടിത്തറ പ്രയോജനപ്പെടുത്തി, ഉയര്‍ന്ന ചാര്‍ജിംഗ് ഡിമാന്‍ഡ് ഉള്ള സ്ഥലങ്ങളില്‍ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറില്‍ തന്ത്രപരമായ വിപുലീകരണം സാധ്യമാക്കുന്നു.


Tags:    

Similar News