ധനലക്ഷ്മി ബാങ്ക്
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ 1927 നവംബർ 14-ന് ധനലക്ഷ്മി ബാങ്ക്(Dhanlaxmi Bank) സ്ഥാപിതമായി. 1977-ൽ ഇത് ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായി മാറി. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 181 ശാഖകളും, 26 എക്സ്റ്റൻഷൻ കൗണ്ടറുകളും ഉള്ള ബാങ്കാണിത്. 1937-ൽ എറണാകുളത്തും, പാൽഘട്ടിലും, ശാഖകൾ തുറന്ന് സേവനം വ്യാപിപ്പിച്ചു. ലക്ഷ്മി പ്രസാദ് ബാങ്ക്, രാധാകൃഷ്ണ ബാങ്ക്, പറളി ബാങ്ക് എന്നീ ബാങ്കുകളെ 1962-ൽ ഏറ്റെടുത്തു. പിന്നീട് […]
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ 1927 നവംബർ 14-ന് ധനലക്ഷ്മി ബാങ്ക്(Dhanlaxmi Bank) സ്ഥാപിതമായി. 1977-ൽ ഇത് ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായി മാറി. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 181 ശാഖകളും, 26 എക്സ്റ്റൻഷൻ കൗണ്ടറുകളും ഉള്ള ബാങ്കാണിത്.
1937-ൽ എറണാകുളത്തും, പാൽഘട്ടിലും, ശാഖകൾ തുറന്ന് സേവനം വ്യാപിപ്പിച്ചു. ലക്ഷ്മി പ്രസാദ് ബാങ്ക്, രാധാകൃഷ്ണ ബാങ്ക്, പറളി ബാങ്ക് എന്നീ ബാങ്കുകളെ 1962-ൽ ഏറ്റെടുത്തു. പിന്നീട് കേരളത്തിലുടനീളം ശൃംഖല വ്യാപിപ്പിച്ചു. 1978-ൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ വിപുലീകരിച്ചു. ഇതോടെ കേരളത്തിലെ ശക്തമായ സാന്നിധ്യത്തിന് പുറമെ ദക്ഷിണേന്ത്യയാകെ പ്രവർത്തനങ്ങൾ വ്യാപിച്ചു.
1985-90 കാലഘട്ടത്തിൽ ദക്ഷിണേന്ത്യക്ക് പുറത്ത് ബോംബെയിൽ അതിന്റെ ആദ്യത്തെ ശാഖ തുറന്നു. രണ്ട് പ്രമുഖ മത സ്ഥാപനങ്ങളായ ശബരിമലയും, ഗുരുവായൂർ ദേവസ്വം
ബോർഡും ബാങ്കിൻറെ ഇടപാടുകാരിൽ ഉൾപ്പെടുന്നു. 1993-ൽ പ്രവാസികളുടെ അക്കൗണ്ടുകൾ നിലനിർത്താൻ ബാങ്ക് നിയന്ത്രിത വിദേശ വിനിമയ ലൈസൻസ് നേടി.
1996 മാർച്ചിൽ 10 രൂപ വീതമുള്ള 80 ലക്ഷം ഇക്വിറ്റി ഷെയറുകൾ, ഒരു ഷെയറിന് 40 രൂപ പ്രീമിയം തുകയ്ക്ക്, പബ്ലിക് ഇഷ്യൂ നടത്തി. ആർ ബി ഐക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പൊതു ബാങ്കിംഗ് ബിസിനസുകൾ ഏറ്റെടുക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ധനലക്ഷ്മി ബാങ്കിനെ 'ഏജൻസി ബാങ്ക്' ആയി എംപാനൽ ചെയ്തിട്ടുണ്ട്. കേന്ദ്ര/സംസ്ഥാന സർക്കാരുകൾക്ക് വേണ്ടിയുള്ള റവന്യൂ രസീതുകളും, പേയ്‌മെന്റുകളും, കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ പെൻഷൻ പേയ്‌മെന്റുകൾ, ചെറുകിട സമ്പാദ്യ പദ്ധതികളുമായി (എസ്‌എസ്‌എസ്) ബന്ധപ്പെട്ട പ്രവൃത്തികൾ, ശേഖരണം തുടങ്ങിയ സർക്കാർ ബിസിനസുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ ഏറ്റെടുക്കാൻ ബാങ്കിന് അധികാരമുണ്ട്.
2020-2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്ത വരുമാനം 266.59 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 249.66 കോടി രൂപയായിരുന്നു. സെപ്തംബർ പാദത്തിലെ കിട്ടാക്കടങ്ങൾക്കുള്ള ബാങ്കിന്റെ കരുതൽ മുൻവർഷത്തെ 4.29 കോടി രൂപയിൽ നിന്ന് 22.40 കോടി രൂപയായി ഉയർന്നു.
