24x7 വീഡിയോ ബാങ്കിംഗ് സേവനവുമായി എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

  • ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ 400-ലധികം സേവനങ്ങള്‍ ഉപയോഗിക്കാം
  • വീഡിയോ കോളുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് തത്സമയം വീഡിയോ ബാങ്കറുമായി ആശയവിനിമയം നടത്താന്‍ സാധിക്കും

Update: 2023-08-09 08:16 GMT

ജയ്പൂര്‍ ആസ്ഥാനമായ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) എല്ലാ ഉപഭോക്താക്കള്‍ക്കുമായി 365 ദിവസത്തേക്ക് 24x7 വീഡിയോ ബാങ്കിംഗ് സേവനം ആരംഭിച്ചു. വീഡിയോ ബാങ്കിംഗ് വഴി 24x7 കസ്റ്റമര്‍ സര്‍വീസാണ് ബാങ്ക് നല്‍കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് പോലുള്ള വീഡിയോ കോളുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് തത്സമയം വീഡിയോ ബാങ്കറുമായി ആശയവിനിമയം നടത്താന്‍ സാധിക്കും.

ഇത്തരത്തില്‍ സേവനം നല്‍കുന്ന ഇന്ത്യയിലെ ആദ്യ ബാങ്കാണ് തങ്ങളെന്നും എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അവകാശപ്പെട്ടു.

24X7 വീഡിയോ ബാങ്കിംഗ് ഫീച്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ 400-ലധികം സേവനങ്ങള്‍ ഉപയോഗിക്കാം.

വിലാസം അപ്ഡേറ്റ് ചെയ്യല്‍, ലോണ്‍ അന്വേഷണങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് കെവൈസി, ഫിക്‌സഡ് ഡിപ്പോസിറ്റ്, റിക്കറിംഗ് ഡിപ്പോസിറ്റ് ക്രിയേഷന്‍ ആന്‍ഡ് ലിക്വിഡേഷന്‍, ഫാസ്റ്റാഗ് റീചാര്‍ജ്, ചെക്ക് ബുക്ക് റിക്വസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ബാങ്കിന്റെ ഫീച്ചറുകളില്‍ ചിലത്.

ഈ ഫീച്ചറുകള്‍ കൂടാതെ ഒരാള്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 8 വരെ വീഡിയോ ബാങ്കിംഗ് ഉപയോഗിച്ച് ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കാനും അവരുടെ മുഴുവന്‍ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാനും കഴിയും.

നെഫ്റ്റ്, ഐഎംപിഎസ് എന്നിവയും മറ്റ് സാമ്പത്തിക ഇടപാടുകളും വീഡിയോ ബാങ്കിംഗ് വഴി രാവിലെ 8 മുതല്‍ രാത്രി 8 വരെ മാത്രമേ ചെയ്യാന്‍ കഴിയൂ.

ഇടപാടുകാരുടെ മുഖം തിരിച്ചറിയാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയും ബാങ്ക് ഉപയോഗിക്കുന്നുണ്ട്. അക്കൗണ്ട് ഉടമ മാത്രമാണ് ബാങ്കുമായി ആശയവിനിമയം നടത്തുന്നതെന്നും മറ്റാരുമായും ബന്ധപ്പെടുന്നില്ലെന്നും ഇതിലൂടെ ഉറപ്പാക്കാന്‍ സഹായിക്കും. ഇതിനു പുറമെ മൊബൈല്‍ ഫോണിലൂടെ ഒടിപി വെരിഫിക്കേഷന്‍ നടത്തും. സുരക്ഷ ഉറപ്പാക്കുന്ന ചോദ്യങ്ങളും ചോദിക്കും.

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ ചെറുകിട ധനകാര്യ ബാങ്കാണ്. ബാങ്കിന്റെ അറ്റ മൂല്യം (നെറ്റ് വര്‍ത്ത്) 11,379 കോടി രൂപയാണ്.

എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News