ക്രെഡിറ്റ് സ്യൂസിന്റെ തകര്‍ച്ച ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് നിര്‍ണ്ണായകം: ജെഫറീസ് ഇന്ത്യ

  • നേരത്തെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയടക്കം പല തെറ്റായ ബാങ്കിംഗ് പ്രവണതകളുടേയും പേരില്‍ ആഗോള സാമ്പത്തിക രംഗത്ത് ചര്‍ച്ചയായതാണ് ക്രെഡിറ്റ് സ്യൂസ്.

Update: 2023-03-16 09:50 GMT

സിലിക്കണ്‍ വാലി ബാങ്കിനേക്കാള്‍ യൂറോപ്യന്‍ ബാങ്കായ ക്രെഡിറ്റ് സ്യൂസിന്റെ തകര്‍ച്ച ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് നിര്‍ണ്ണായകമാകുമെന്ന റിപ്പോര്‍ട്ടുമായി ജെഫറീസ് ഇന്ത്യ. ഇന്ത്യയില്‍ നിന്നുള്ള 2.4 ബില്യണ്‍ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്തിരുന്ന ബാങ്കാണ് ക്രെഡിറ്റ് സ്യൂയിസ്. ഹ്രസ്വകാലത്തേക്കുള്ള വായ്പകളാണ് ക്രെഡിറ്റ് സ്യൂയിസ് ഇന്ത്യന്‍ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ഇടപാടുകാരുമായി നടത്തിയിരിക്കുന്നത്.

അമേരിക്കന്‍ ബാങ്കായ സിലിക്കണ്‍ വാലി ബാങ്കും, സിഗ്‌നേച്ചര്‍ ബാങ്കും തകര്‍ന്നതിന് പിന്നാലെയാണ് ആഗോള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് വലിയ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നത്. നേരത്തെ പ്രവര്‍ത്തനങ്ങളിലെ അഴിമതിയടക്കം പല തെറ്റായ ബാങ്കിംഗ് പ്രവണതകളുടേയും പേരില്‍ ആഗോള സാമ്പത്തിക രംഗത്ത് ചര്‍ച്ചയായതാണ് ക്രെഡിറ്റ് സ്യൂസ്. കാരണങ്ങള്‍ വ്യത്യസ്തമാണെങ്കിലും ആഗോള സാമ്പത്തിക രംഗത്ത് ശുഭകരമല്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്.

ബുധനാഴ്ച അവരുടെ ഓഹരികളും ബോണ്ടും അസാധാരണമാം വിധം നിലം പൊത്തി. ബാങ്ക് ഓഹരികള്‍ ഒരു ഘട്ടത്തില്‍ 30 ശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. ബഞ്ച്മാര്‍ക്ക് ബോണ്ട് വിലയാകട്ടെ റിക്കോഡ് പതനത്തിലേക്കും പോയി. ഇതോടെ ക്രെഡിറ്റ് സ്യൂസുമായി കരാറുള്ള പല ആഗോള ധനകാര്യ സ്ഥാപനങ്ങളും അതില്‍ നിന്ന് പിന്‍മാറുന്നതായും പ്രഖ്യാപിച്ചു. ക്രെഡിറ്റ് സ്യൂസ് പാര്‍ട്ടിയായിട്ടുള്ള ഡിറൈവേറ്റീവ് കരാറുകള്‍ അംഗീകരിക്കില്ലെന്ന് ബിഎന്‍പി പാരിബ അവരുടെ ആഗോള ഇടപാടുകാര്‍ക്ക് മുന്നറിയിപ്പും നല്‍കി. മോശം വാര്‍ത്തകളെ തുടര്‍ന്ന് പല ആഗോള ബാങ്കുകളും ഇതിലേക്കുള്ള വായ്പയോ, നിക്ഷേപമോ കുറച്ചുകൊണ്ട് വരികയായിരുന്നു.

ക്രെഡിറ്റ് സ്യൂയിസിന്റെ ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡറായ സൗദി നാഷണല്‍ ബാങ്ക് ചെയര്‍മാന്‍ നടത്തിയ ഒരു പ്രസ്താവനയാണ് പ്രതിസന്ധിയ്ക്ക് പെട്ടന്നുള്ള കാരണം. ഇനി പണം ക്രെഡിറ്റ് സ്യൂയിസിലേക്ക് നിക്ഷേപിക്കില്ലെന്നാണ് ചെയര്‍മാന്‍ അമ്മര്‍ അല്‍ ഖുദൈറി ഒരു ചോദ്യത്തിനുത്തരമായി വ്യക്തമാക്കിയത്. ഇത് ബാങ്കിംഗ് ഓഹരികളില്‍ വലിയ സമ്മര്‍ദമുണ്ടാക്കി. ഇതോടെ രൂപപ്പെട്ട സമര്‍ദം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ അടിയന്തര ഫണ്ട് എന്ന സ്വിസ് അധികൃതരുടെ ഉറപ്പ് വൈകി എത്തിയെങ്കിലും മാര്‍ക്കറ്റില്‍ അത് വലിയ ചലനമുണ്ടാക്കിയില്ല.ക്രെഡിറ്റ് സ്യൂസിന്റെ തകര്‍ച്ച ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് നിര്‍ണ്ണായകം: ജെഫറീസ് ഇന്ത്യ

Tags:    

Similar News