പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്യൂസിനെ ഏറ്റെടുത്ത് യുബിഎസ്, ഇടപാട് 325 കോടി ഡോളറിന്

  • ആദ്യം 100 കോടി ഡോളറിന് വാങ്ങാനാണ് യുബിഎസ് ശ്രമം നടത്തിയതെങ്കിലും സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാര്‍ ഇടപെട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ 325 കോടി ഡോളറിന് ഇടപാട് ഉറപ്പിക്കുകയായിരുന്നു.

Update: 2023-03-20 04:43 GMT

 തകര്‍ച്ചയിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസിനെ ഏറ്റെടുത്ത് പ്രധാന എതിരാളിയും സ്വിറ്റ്‌സര്‍ലാന്‍ഡിലെ വലിയ ബാങ്കുകളിലൊന്നുമായ യുബിഎസ്. 325 കോടി ഡോളറാണ് ഏറ്റെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആദ്യം 100 കോടി ഡോളറിന് വാങ്ങാനാണ് യുബിഎസ് ശ്രമം നടത്തിയതെങ്കിലും സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാര്‍ ഇടപെട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ 325 കോടി ഡോളറിന് ഇടപാട് ഉറപ്പിക്കുകയായിരുന്നു.

ഇടപാടുമായി ബന്ധപ്പെട്ട് വരാവുന്ന 540 കോടി ഡോളര്‍ നഷ്ടം ക്രെഡിറ്റ് സ്വീസിന്റെ വിപണി മൂല്യമായ 863 കോടി ഡോളറില്‍ നിന്നു കുറച്ച ശേഷമുള്ള വിലയാണ് ഓഹരിയായി നല്‍കുക.

സ്വിസര്‍ലാന്‍ഡിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് യുബിഎസ്. ആഗോലതലത്തില്‍ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എന്ന പദവിയും യുബിഎസിനുണ്ട്.

പ്രധാന നിക്ഷേപകരായ സൗദി നാഷണല്‍ ബാങ്ക്, ക്രെഡിറ്റ് സ്യൂസ്സിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഭാവിയില്‍ നിക്ഷേപം നടത്തില്ല എന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടത്.

പ്രശ്നം ഗുരുതരമായതിനാല്‍, നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കുന്നതിന് സ്വിസ് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് 54 ബില്യണ്‍ ഡോളര്‍ വായ്പ എടുക്കുമെന്ന് ക്രെഡിറ്റ് സ്യൂസ്സ് അധികൃതര്‍ നേരത്തെ പ്രഖ്യാപനം നടത്തിയരുന്നു.

ക്രെഡിറ്റ് സ്യൂസ്സ്, 'സിസ്റ്റമാറ്റിക്കലി ഇമ്പോര്‍ട്ടന്റ് ബാങ്കുകളില്‍' ഉള്‍പ്പെടുന്നതിനാല്‍ ആവശ്യമെങ്കില്‍ വായ്പ നല്കാന്‍ തയാറാണെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവിച്ചിരുന്നു.കോവിഡ് പ്രതിസന്ധി സമയത്ത് ബാങ്കുകളിലേക്ക് കേന്ദ്ര ബാങ്കുകള്‍ പണ ലഭ്യത വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആഗോള ബാങ്കിന് വായ്പ സഹായം ലഭിക്കുന്നത്.

ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ ഈടാക്കി വച്ചുകൊണ്ട് ഹ്രസ്വ കാല പണ ലഭ്യതയുടെ സൗകര്യത്തിനായാണ് ക്രെഡിറ്റ് സ്യൂസ് വായ്പയെടുക്കുന്നത് . 

Tags:    

Similar News