യുപിഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎം ലോഞ്ച് ചെയ്തു

  • യുപിഐ ആപ്പ് ഉണ്ടെങ്കില്‍ പണം പിന്‍വലിക്കാന്‍ സാധിക്കും
  • ഇനി പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡ് കൈയ്യില്‍ കരുതേണ്ടതില്ല

Update: 2023-09-06 10:29 GMT

ഇന്ത്യയിലെ ആദ്യ യുപിഐ-എടിഎം ലോഞ്ച് ചെയ്തു. ഹിറ്റാച്ചി മണി സ്‌പോട്ട് യുപിഐ എടിഎം എന്നാണ് പേര്.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷനുമായി സഹകരിച്ചു (എന്‍പിസിഐ) ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസാണ് ഈ പുതുസംവിധാനം അവതരിപ്പിച്ചത്. ജപ്പാന്‍ ആസ്ഥാനമായ ഹിറ്റാച്ചി ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ്.

ഇത് ഒരു വൈറ്റ് ലേബല്‍ എടിഎം ആയിരിക്കും. ബാങ്ക് ഇതര സ്ഥാപനങ്ങള്‍ ഉടമസ്ഥത വഹിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന എടിഎമ്മുകളാണു വൈറ്റ് ലേബല്‍ എടിഎം എന്നറിയപ്പെടുന്നത്.

ഈ പുതുസംവിധാനത്തിലൂടെഇനി പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡ് കൈയ്യില്‍ കരുതേണ്ടതില്ല. യുപിഐ ആപ്പ് ഉണ്ടെങ്കില്‍ പണം പിന്‍വലിക്കാന്‍ സാധിക്കും.

രാജ്യത്ത് അതിവേഗം വളരുന്ന പേയ്‌മെന്റ് സംവിധാനമാണു യുപിഐ. 2023 ഓഗസ്റ്റില്‍ യുപിഐ സംവിധാനത്തിലൂടെ നടന്നത് 1000 കോടി ഇടപാടുകളാണ്.

2013-ല്‍ പ്രിസം പേയ്മെന്റ്‌സിനെ സ്വന്തമാക്കിയതിനു ശേഷമാണു ഹിറ്റാച്ചി ഇന്ത്യയില്‍ പേയ്മെന്റ് സര്‍വീസ് ആരംഭിച്ചത്. എടിഎം സേവനങ്ങള്‍, ക്യാഷ് റീസൈക്ലിംഗ് മെഷീനുകള്‍, വൈറ്റ് ലേബല്‍ എടിഎമ്മുകള്‍, പിഒഎസ് സൊല്യൂഷനുകള്‍, ടോള്‍ ആന്‍ഡ് ട്രാന്‍സിറ്റ് സൊല്യൂഷനുകള്‍, പേയ്മെന്റ് ഗേറ്റ്വേ സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഒരു സമഗ്രമായ പേയ്മെന്റ് സൊല്യൂഷനുകള്‍ ഇപ്പോള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

Tags:    

Similar News