ബെംഗളൂരു-എറണാകുളം വന്ദേഭാരത് ശനിയാഴ്ചമുതല്‍

പ്രധാനമന്ത്രി വെര്‍ച്വലായാണ് സര്‍വീസ് ഉദ്ഘാടനം ചെയ്യുക

Update: 2025-11-07 15:27 GMT

ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രാവിലെ 8.20ന് വാരാണസിയില്‍നിന്നാണ് പ്രധാനമന്ത്രി വന്ദേഭരത് ഫ്‌ലാഗ്ഓഫ് ചെയ്യുന്നത്. ബുധനാഴ്ച്ചകളില്‍ സര്‍വ്വീസ് ഉണ്ടാകില്ല.

പാലക്കാട് ജങ്ഷന്‍ വഴി സര്‍വീസുള്ള ആദ്യ വന്ദേഭാരതാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത്. പാലക്കാടിനുപുറമേ തൃശ്ശൂര്‍, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് ട്രെയിന് സ്റ്റോപ്പുള്ളത്.

കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷനില്‍നിന്ന് രാവിലെ 5.10-ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചതിരിഞ്ഞ് 1.50-ന് എറണാകുളത്തെത്തും. ഇത് തിരിച്ച് 2.20-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 4.35-ന് പാലക്കാട്ടും രാത്രി 11-ന് ബെംഗളൂരുവിലും എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉദ്ഘാടന സര്‍വീസിലെ സമയക്രമത്തില്‍ മാറ്റമുണ്ട്. 

Tags:    

Similar News