ബെയിന്‍ കാപിറ്റല്‍ ഇന്ത്യയില്‍ 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു
മുംബൈ: പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ബെയിന്‍ കാപിറ്റല്‍ അതിന്റെ രണ്ട് ബില്യണ്‍ ഡോളറിന്റെ ഏഷ്യ പസഫിക് കേന്ദ്രീകരിച്ചുള്ള പ്രത്യേക ഫണ്ടില്‍ നിന്നും 300 മില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും. ഒരു ദശാബ്ദം മുമ്പ് കമ്പനി ഇന്ത്യയില്‍ 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. കമ്പനി ഏഷ്യയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ അതില്‍ അവിഭാജ്യ ഘടകമാണ് ഇന്ത്യയെന്ന് കമ്പനിയുടെ പ്രത്യേക സാഹചര്യ ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടര്‍,സരിത് ചോപ്ര പറഞ്ഞു. പ്രത്യേക സാഹചര്യങ്ങള്‍ക്കുള്ള ഫണ്ടിന്റെ ആരോഗ്യകരമായ ഒരു ഭാഗം അനുവദിക്കാനാണ് […]
മുംബൈ: പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ബെയിന്‍ കാപിറ്റല്‍ അതിന്റെ രണ്ട് ബില്യണ്‍ ഡോളറിന്റെ ഏഷ്യ പസഫിക് കേന്ദ്രീകരിച്ചുള്ള പ്രത്യേക ഫണ്ടില്‍ നിന്നും 300 മില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും. ഒരു ദശാബ്ദം മുമ്പ് കമ്പനി ഇന്ത്യയില്‍ 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. കമ്പനി ഏഷ്യയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ അതില്‍ അവിഭാജ്യ ഘടകമാണ് ഇന്ത്യയെന്ന് കമ്പനിയുടെ പ്രത്യേക സാഹചര്യ ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടര്‍,സരിത് ചോപ്ര പറഞ്ഞു. പ്രത്യേക സാഹചര്യങ്ങള്‍ക്കുള്ള ഫണ്ടിന്റെ ആരോഗ്യകരമായ ഒരു ഭാഗം അനുവദിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ബെയിന്‍ കാപിറ്റലിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 15 ബില്യണ്‍ ഡോളറാണ്. 2002 ല്‍ കമ്പനി ആരംഭിച്ചപ്പോള്‍ മുതലുള്ള നിക്ഷേപം 28 ബില്യണ്‍ ഡോളറും. മാതൃ കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 160 ബില്യണ്‍ ഡോളറാണ്.
'ആവേശകരമായ വളര്‍ച്ചാ ചക്രത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയെന്നാണ് ഫണ്ട് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ പണമൊഴുക്ക് വരുന്നതോടെ ഒരു പുതിയ മൂലധന ചെലവ് സൈക്കിളിനായി ഇന്ത്യ ഒരുങ്ങുകയണെന്നും,' കമ്പനി പറഞ്ഞു.
