ആമാടപ്പെട്ടിയിലെ പാലക്കാ മാലയും ഹാള്‍മാര്‍ക്ക് ചെയ്യാം
പരമ്പരഗത സ്വര്‍ണാഭരണങ്ങള്‍ കൈവശമുള്ളവരാണോ നിങ്ങള്‍? പാരമ്പര്യമായി ലഭിച്ച ഇത്തരം സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് ഉണ്ടാവില്ല. 2021 ജൂണ്‍ 16 മുതല്‍ ജ്വല്ലറികള്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മാത്രം വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരന്നു. കൂടാതെ, 2021 ജൂലൈ 1 മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഹാള്‍മാര്‍ക്കിംഗ് ചിഹ്നങ്ങളും സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു. പുതിയ രീതിയനുസരിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ഹാള്‍മാര്‍ക്ക്, പരിശുദ്ധി/മികച്ച ഗ്രേഡ്, 6 അക്ക ആല്‍ഫാന്യൂമെറിക് കോഡ് എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങള്‍ ഉണ്ടായിരിക്കും. 2021 […]
പരമ്പരഗത സ്വര്‍ണാഭരണങ്ങള്‍ കൈവശമുള്ളവരാണോ നിങ്ങള്‍? പാരമ്പര്യമായി ലഭിച്ച ഇത്തരം സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് ഉണ്ടാവില്ല. 2021 ജൂണ്‍ 16 മുതല്‍ ജ്വല്ലറികള്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മാത്രം വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരന്നു. കൂടാതെ, 2021 ജൂലൈ 1 മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഹാള്‍മാര്‍ക്കിംഗ് ചിഹ്നങ്ങളും സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു. പുതിയ രീതിയനുസരിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ഹാള്‍മാര്‍ക്ക്, പരിശുദ്ധി/മികച്ച ഗ്രേഡ്, 6 അക്ക ആല്‍ഫാന്യൂമെറിക് കോഡ് എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങള്‍ ഉണ്ടായിരിക്കും.
2021 ജൂലൈ 1-ന് മുമ്പ് വാങ്ങിയ സ്വര്‍ണാഭരണങ്ങളില്‍ പഴയ ഹാള്‍മാര്‍ക്കിംഗ് ചിഹ്നങ്ങള്‍ ഉള്ളതോ ഹാള്‍മാര്‍ക്ക് ചെയ്യാത്തതോ ആയ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കുംഗ് നടത്തേണ്ടതുണ്ട്. ഹാള്‍മാര്‍ക്ക് ചെയ്യാത്ത സ്വര്‍ണാഭരണങ്ങള്‍ കൈവശം വയ്ക്കുന്ന് വ്യക്തിക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്. ബിഐഎസ് രജിസ്റ്റര്‍ ചെയ്ത ജ്വല്ലറി വഴി ആഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്യുക അല്ലെങ്കില്‍ ഏതെങ്കിലും ബിഐഎസ് അംഗീകൃത അസൈയിംഗ് & ഹാള്‍മാര്‍ക്കിംഗ് സെന്ററില്‍ ആഭരണങ്ങള്‍ പരിശോധയ്ക്ക് വിധേയമാക്കുക.
ഉപഭോക്തൃകാര്യ വകുപ്പിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഉപഭോക്താവിന് അവരുടെ പഴയ സ്വര്‍ണാഭരണങ്ങള്‍ ബിഐഎസ് രജിസ്റ്റര്‍ ചെയ്ത ജ്വല്ലറി വഴി ഹാള്‍മാര്‍ക്ക് ചെയ്യാവുന്നതാണ്. അതായത് ഒരു ഉപഭോക്താവ് തന്റെ ഹാള്‍മാര്‍ക്ക് ചെയ്യാത്ത സ്വര്‍ണാഭരണങ്ങള്‍ ബിഐഎസ് രജിസ്റ്റര്‍ ചെയ്ത ജ്വല്ലറിക്ക് നല്‍കണം. ബിഐഎസ് രജിസ്റ്റര്‍ ചെയ്ത ജ്വല്ലറി, പഴയ ഹാള്‍മാര്‍ക്ക് ചെയ്യാത്ത ആഭരണങ്ങള്‍ ഹാള്‍മാര്‍ക്ക് ചെയ്യുന്നതിനായി ബിഐഎസ് അസെയിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് കേന്ദ്രത്തിന് കൈമാറുന്നു. ഒരു സ്വര്‍ണാഭരണത്തിന് ഹാള്‍മാര്‍ക്കിംഗിനായി ജ്വല്ലറി നിങ്ങളില്‍ നിന്ന് 35 രൂപ ഈടാക്കും. ബിഐഎസ് രജിസ്റ്റര്‍ ചെയ്ത ജ്വല്ലറികള്‍ക്ക് മാത്രമേ സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗിനായി അസൈയിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് സെന്ററിനെ സമീപിക്കാന്‍ കഴിയൂ.
ഉപഭോക്താവിന് മുന്നിലുള്ള മറ്റൊരു വഴി ഏതെങ്കിലും ബിഐഎസ് അംഗീകൃത അസൈയിംഗ് & ഹാള്‍മാര്‍ക്കിംഗ് സെന്ററില്‍ നിന്ന് ആഭരണങ്ങള്‍ പരിശോധിക്കുക എന്നതാണ്. ഇതിന് നിരക്ക് ഈടാക്കും. പരിശോധന കഴിഞ്ഞാല്‍ സ്വര്‍ണത്തിന് ശരിയായ ഐഡന്റിഫിക്കേഷനുകള്‍ നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്രം നല്‍കും. ഒരു ഉപഭോക്താവിന് ഒന്നോ അതിലധികമോ സ്വര്‍ണാഭരണങ്ങള്‍ പരിശോധനയ്ക്കായി കൊണ്ടുവരാം.
