മൊത്തം നിഷ്‌ക്രിയ ആസ്തി 7.73 ലക്ഷം കോടി രൂപയായി കുറഞ്ഞെന്ന് ധനമന്ത്രി
ഡെല്‍ഹി:രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിഷ്‌ക്രിയ ആസ്തി 7.73 ലക്ഷം കോടി രൂപയായി കുറഞ്ഞതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയില്‍ അറിയിച്ചു. സമ്മര്‍ദ്ദം നേരിടുന്ന ആസ്തികളെ സുതാര്യമായി കൈകാര്യം ചെയ്തത് മൂലമാണ് 2021 ഡിസംബര്‍ 31 വരെയുള്ള മൊത്ത നിഷ്‌ക്രിയ ആസ്തികൾ 7.73 ലക്ഷം കോടി രൂപയായി കുറഞ്ഞത്. 2018 മാര്‍ച്ച് 31 ൽ ഇത് 10.36 ലക്ഷം കോടി രൂപയായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, മൊത്ത വായ്പയും,
ഡെല്‍ഹി:രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിഷ്‌ക്രിയ ആസ്തി 7.73 ലക്ഷം കോടി രൂപയായി കുറഞ്ഞതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയില്‍ അറിയിച്ചു. സമ്മര്‍ദ്ദം നേരിടുന്ന ആസ്തികളെ സുതാര്യമായി കൈകാര്യം ചെയ്തത് മൂലമാണ് 2021 ഡിസംബര്‍ 31 വരെയുള്ള മൊത്ത നിഷ്‌ക്രിയ ആസ്തികൾ 7.73 ലക്ഷം കോടി രൂപയായി കുറഞ്ഞത്. 2018 മാര്‍ച്ച് 31 ൽ ഇത് 10.36 ലക്ഷം കോടി രൂപയായിരുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, മൊത്ത വായ്പയും, നിഷ്‌ക്രിയ ആസ്തിയും തമ്മിലുള്ള രാജ്യം തിരിച്ചുള്ള കണക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ വെബ്സൈറ്റില്‍ ലഭ്യമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
"സമ്മര്‍ദ്ദം നേരിടുന്ന ആസ്തികളെ സുതാര്യമായി കൈകാര്യം ചെയ്തതിൻറെ ഫലമായി, ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളുടെ മൊത്തം എന്‍പിഎ 2015 മാര്‍ച്ച് 31 ലെ 3,23,464 കോടി രൂപയില്‍ നിന്ന് 2018 മാര്‍ച്ച് 31ൽ 10,36,187 കോടി രൂപയായി ( 11.8 ശതമാനം) ഉയര്‍ന്നു. സര്‍ക്കാരിന്റെ നടപടികളുടെ ഫലമായി 2021 മാര്‍ച്ച് 31 വരെ 8,35,051 കോടി രൂപയായി (മൊത്തം എന്‍പിഎ അനുപാതം 7.33 ശതമാനം) ഇത് കുറഞ്ഞു.