റിലയന്‍സിന്റെ അറ്റാദായം 46 % ഉയർന്ന് 17,955 കോടിയായി
എണ്ണ, ടെലികോം ബിസിനസുകളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ 46 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2022 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവിലെ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായമായ 12,273 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 17,955 കോടി രൂപയായി ഉയര്‍ന്നു. എന്നിരുന്നാലും 2021 ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്ത 18,549 കോടി രൂപയുടെ […]
എണ്ണ, ടെലികോം ബിസിനസുകളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ 46 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
2022 സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവിലെ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായമായ 12,273 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 17,955 കോടി രൂപയായി ഉയര്‍ന്നു.
എന്നിരുന്നാലും 2021 ഡിസംബറില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്ത 18,549 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായം മറികടക്കാന്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ വരുമാനത്തിന് കഴിഞ്ഞില്ല.