35 വര്‍ഷത്തെ കാലാവധിയില്‍ ഭവന വായ്പ ലഭിക്കുമോ?

  ഭവന വായ്പകളുടെ പരമാവധി കാലാവധി എത്ര വരെയാകാം? ഇക്കാര്യത്തില്‍ എല്ലാ ബാങ്കുകള്‍ക്കും ഏകാഭിപ്രായം ഉണ്ടായിക്കൊള്ളണമെന്നില്ല. പല ധനകാര്യ സ്ഥാപനങ്ങളും വിവിധ ഘടകങ്ങള്‍ പരിഗണിച്ചാകും തീരുമാനമെടുക്കുക. ഇതില്‍ പ്രായം, വരുമാനം, റിസ്‌ക് എടുക്കാനുള്ള മാനസികാവസ്ഥ ഇങ്ങനെ ഒട്ടനവിധ കാര്യങ്ങള്‍ പരിഗണക്കപ്പെടാം. ഇതാണ് സ്ഥിതിയെങ്കിലും പരമാവധി 30 വര്‍ഷ കാലവാധിയിലാണ് ഭവന വായ്പകള്‍ കൂടുതലും. എന്നാല്‍ 35, 40 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയിലും വായ്പകള്‍ അനുവദിക്കുന്നുണ്ട്. ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് മുമ്പ് 40 വര്‍ഷം വരെയുള്ള ഭവന […]

Update: 2022-01-07 02:20 GMT
story

  ഭവന വായ്പകളുടെ പരമാവധി കാലാവധി എത്ര വരെയാകാം? ഇക്കാര്യത്തില്‍ എല്ലാ ബാങ്കുകള്‍ക്കും ഏകാഭിപ്രായം ഉണ്ടായിക്കൊള്ളണമെന്നില്ല. പല...

 

ഭവന വായ്പകളുടെ പരമാവധി കാലാവധി എത്ര വരെയാകാം? ഇക്കാര്യത്തില്‍ എല്ലാ ബാങ്കുകള്‍ക്കും ഏകാഭിപ്രായം ഉണ്ടായിക്കൊള്ളണമെന്നില്ല. പല ധനകാര്യ സ്ഥാപനങ്ങളും വിവിധ ഘടകങ്ങള്‍ പരിഗണിച്ചാകും തീരുമാനമെടുക്കുക. ഇതില്‍ പ്രായം, വരുമാനം, റിസ്‌ക് എടുക്കാനുള്ള മാനസികാവസ്ഥ ഇങ്ങനെ ഒട്ടനവിധ കാര്യങ്ങള്‍ പരിഗണക്കപ്പെടാം.

ഇതാണ് സ്ഥിതിയെങ്കിലും പരമാവധി 30 വര്‍ഷ കാലവാധിയിലാണ് ഭവന വായ്പകള്‍ കൂടുതലും. എന്നാല്‍ 35, 40 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയിലും വായ്പകള്‍ അനുവദിക്കുന്നുണ്ട്. ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് മുമ്പ് 40 വര്‍ഷം വരെയുള്ള ഭവന വായ്പകള്‍ നല്‍കിയിരുന്നു. അതായിത് 30 വയസില്‍ വായ്പ എടുക്കുന്ന ഒരാള്‍ 70 വയസ് വരെ അടവ് തുടരണമെന്നര്‍ഥം. ഇത് ഇ എം ഐ കുറയാനും അതുവഴി വലിയ ബാധ്യതയില്ലാതെ സ്വപ്‌ന ഭവനം സ്വന്തമാക്കാനും സഹായിക്കും. പക്ഷെ തിരിച്ചടവ് കൂടുന്തോറും വലിയ പലിശ ബാധ്യത നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. ഒരു പുരുഷായുസ് മുഴുവനും.

മൂന്നര പതിറ്റാണ്ട് ഇ എം ഐ

സ്വകാര്യ ധനകാര്യ സ്ഥാപനമായ യെസ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്തിയിതിനൊപ്പം തിരിച്ചടവ് കാലാവധി നീട്ടി നല്‍കിയാണ് ഉപഭോക്താക്കളെ തേടുന്നത്. ഉത്സവ കാല ഓഫര്‍ എന്ന നിലയില്‍ വായ്പ എടുത്താല്‍ 35 വര്‍ഷം ഇവിടെ തിരിച്ചടവ് കാലാവധി അനുവദിക്കും. സാധാരണ നിലിയില്‍ ഭവനവായ്പകളുടെ തിരിച്ചടവ് കലാവധി പരമാവധി 30 വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ അഞ്ച് വര്‍ഷം കൂടി നീട്ടി നല്‍കിയിരിക്കുന്നത്.

നേരത്തേ തീര്‍ക്കാം


വായ്പ 35 വര്‍ഷ കാലാവധിയിലാണ് നല്‍കുന്നതെങ്കിലും കൈയ്യില്‍ പണം എത്തിയാല്‍ നേരത്തെ അടച്ച് തീര്‍ത്ത് ബാധ്യത പൂജ്യമാക്കാം. ഇതിന് ചര്‍ജുകളുമുണ്ടായിരിക്കുന്നതല്ല. പ്രോസസിംഗ് ഫീസിലും ആനുകൂല്യം പ്രഖ്യാപിച്ചു. 6.7 ശതമാനമാണ് പലിശ നിരക്ക്. നിലവിലുള്ള നിരക്കിനേക്കാള്‍ 0.05 ശതമാനം കുറവ്.

Tags:    

Similar News