എന്തുകൊണ്ടാണ് വി പി എന്‍ സേവനം ആവശ്യമായി വരുന്നത്?

ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്യുമ്പോഴോ സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്വര്‍ക്കില്‍ ഇടപാട് നടത്തുക വഴിയോ നമ്മുടെ സ്വകാര്യ വിവരങ്ങളും ബ്രൗസിംഗ് ഹിസ്റ്ററിയുമൊക്കെ ആര്‍ക്കും എളുപ്പത്തില്‍ ലഭിക്കുന്നു.

Update: 2022-01-13 05:49 GMT
story

ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്യുമ്പോഴോ സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്വര്‍ക്കില്‍ ഇടപാട് നടത്തുക വഴിയോ നമ്മുടെ സ്വകാര്യ വിവരങ്ങളും...

ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്യുമ്പോഴോ സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ്വര്‍ക്കില്‍ ഇടപാട് നടത്തുക വഴിയോ നമ്മുടെ സ്വകാര്യ വിവരങ്ങളും ബ്രൗസിംഗ് ഹിസ്റ്ററിയുമൊക്കെ ആര്‍ക്കും എളുപ്പത്തില്‍ ലഭിക്കുന്നു. എന്നാല്‍ ഒരു വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ഇത്തരം ആശങ്കകള്‍ ഇല്ലാതാക്കുന്നു. നിങ്ങള്‍ കോഫി ഷോപ്പിലിരുന്ന് ഇമെയിലുകള്‍ വായിക്കുന്നതിനോ ഓഫീസിലിരുന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്നതിനോ ഒന്നും പേടിക്കാനില്ല.

പാസ്വേഡ് ആവശ്യമുള്ള ഒരു സ്വകാര്യ വൈഫൈ നെറ്റ്വര്‍ക്കിലേക്ക് നിങ്ങള്‍ ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളുടെ ഓണ്‍ലൈന്‍ സെഷനില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഏത് ഡാറ്റയും അതേ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്ന അപരിചിതര്‍ക്ക് എളുപ്പത്തില്‍ എടുക്കാം. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് നല്‍കുന്ന എന്‍ക്രിപ്ഷനും സുരക്ഷയും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുന്നു.

ഇമെയിലുകള്‍ അയയ്ക്കുക, ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുക, ബില്ലുകള്‍ അടയ്ക്കുക അങ്ങനെ ഏത് സേവനങ്ങളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് വഴി ചെയ്യാം. വെബ് ബ്രൗസിംഗ് സ്വകാര്യമായി നിലനിര്‍ത്താനും വി പി എന്‍ സഹായിക്കുന്നു.

Tags:    

Similar News