ഹീര ഗ്രൂപ്പ്, റിയാലിറ്റി രംഗത്തെ അതികായൻ
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഹീരയ്ക്ക് സാന്നിധ്യമുണ്ട്.
പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ്, ഹോട്ടല്‍ പ്രവര്‍ത്തനങ്ങള്‍, സിവില്‍ കോണ്‍ട്രാക്ടിംഗ്, ടൂറിസവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍...
പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ്, ഹോട്ടല്‍ പ്രവര്‍ത്തനങ്ങള്‍, സിവില്‍ കോണ്‍ട്രാക്ടിംഗ്, ടൂറിസവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഹീര ഗ്രൂപ്പ് ഏര്‍പ്പെട്ടിരിക്കുന്നു. 35 വര്‍ഷം മുമ്പ് ഗോവയില്‍ ആരംഭിച്ച കമ്പനി പിന്നീട് കേരളത്തിലേക്ക് ചുവട് മാറുകയായിരുന്നു. 30 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 1700 ഹാപ്പി ഹോമുകളും വാസ്തു ഗ്രാമവും വാസ്തു കുന്നുകളും
കേരളത്തില്‍ കമ്പനി നിര്‍മ്മിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ഹീര ഇന്‍ഫോസിറ്റിക്ക് പ്രശസ്ത റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ 7 സ്റ്റാര്‍ റേറ്റിംഗ് നല്‍കി. നിര്‍മ്മാണ ഗുണനിലവാരം, വൈദഗ്ദ്ധ്യം, നിയമ സഹായം, സാമ്പത്തിക ആസൂത്രണം, നൂതന ആശയങ്ങളുടെ ആവിഷ്‌ക്കാരം തുടങ്ങിയ രംഗങ്ങളിലെ മികവിനാണ് ഹീര ഇന്‍ഫോസിറ്റിക്ക് ഈ അവാര്‍ഡ് ലഭിച്ചത്.
ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ ഉള്‍കൊണ്ട് രൂപകല്‍പ്പന ചെയ്യുന്നവയാണ് ഹീരയുടെ വീടുകള്‍. വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് ഓരോ വീടിന്റെ രൂപകല്‍പ്പനയിലും പ്രകടമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഹീരയ്ക്ക് ഐഎസ്ഒ അംഗീകാരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഹീരയ്ക്ക് സാന്നിധ്യമുണ്ട്. ഫ്‌ലാറ്റുകളും അപ്പാര്‍ട്ടുമെന്റുകളും കൂടാതെ വാണിജ്യ പ്രോജെക്റ്റുകളുടെയും നിര്‍മ്മാണം കമ്പനി ഏറ്റെടുത്തു നടത്തുന്നു. ഹീരയുടെ വാസ്തു ഗ്രാമങ്ങള്‍ പ്രശസ്തമാണ്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ കമ്പനിക്ക് ശ്രദ്ധേയമായ ഭാഗഭാഗിത്വമുണ്ട്.