പലിശ നിര്‍ണയിക്കുമ്പോള്‍ എം സി എല്‍ ആര്‍ നിരക്കിനെ അറിയാം

  വായ്പാ പലിശ നിരക്ക് നിര്‍ണയിക്കുന്നതിന് 2016 ല്‍ ആര്‍ ബി ഐ കൊണ്ടുവന്ന സംവിധാനമാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ( എം സി എല്‍ ആര്‍). ബാങ്കുകള്‍ക്ക് നല്‍കാനാവുന്നതില്‍ ഏറ്റവും ചുരുങ്ങിയ വായ്പാ നിരക്ക് എന്ന് ഇതിനെ വിവക്ഷിക്കാം. വാണിജ്യ ബാങ്കുകളുടെ വായ്പാ നിരക്കുകള്‍ നിര്‍ണയിച്ചിരുന്ന ബേസ് റേറ്റ് സിസ്റ്റം പരിഷ്‌കരിച്ചാണ് ആര്‍ ബി ഐ എം സി എല്‍ ആര്‍ നിരക്ക് കൊണ്ടുവന്നത്. വായ്പകള്‍ക്ക് പലിശ നിരക്ക് നിര്‍ണയിക്കുന്നതിനും […]

Update: 2022-01-16 04:21 GMT
story

  വായ്പാ പലിശ നിരക്ക് നിര്‍ണയിക്കുന്നതിന് 2016 ല്‍ ആര്‍ ബി ഐ കൊണ്ടുവന്ന സംവിധാനമാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്...

 

വായ്പാ പലിശ നിരക്ക് നിര്‍ണയിക്കുന്നതിന് 2016 ല്‍ ആര്‍ ബി ഐ കൊണ്ടുവന്ന സംവിധാനമാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ( എം സി എല്‍ ആര്‍). ബാങ്കുകള്‍ക്ക് നല്‍കാനാവുന്നതില്‍ ഏറ്റവും ചുരുങ്ങിയ വായ്പാ നിരക്ക് എന്ന് ഇതിനെ വിവക്ഷിക്കാം. വാണിജ്യ ബാങ്കുകളുടെ വായ്പാ നിരക്കുകള്‍ നിര്‍ണയിച്ചിരുന്ന ബേസ് റേറ്റ് സിസ്റ്റം പരിഷ്‌കരിച്ചാണ് ആര്‍ ബി ഐ എം സി എല്‍ ആര്‍ നിരക്ക് കൊണ്ടുവന്നത്.

വായ്പകള്‍ക്ക് പലിശ നിരക്ക് നിര്‍ണയിക്കുന്നതിനും ചുമത്തുന്നതിനും ബാങ്കുകള്‍ക്കിടയിലുള്ള ആഭ്യന്തര റേറ്റ് ആണിത്. വ്യക്തികളുടെ റിസ്‌ക് സാധ്യത വ്യക്തികളുടെ പലിശ നിരക്ക് നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമായി ഇവിട മാറുന്നു. അതായത് ഒരാളുടെ തിരിച്ചടവ് കാലം ഇവിടെ പ്രധാനമാണ്. മുന്‍പുണ്ടായിരുന്ന ബേസ് റേറ്റ് രീതയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ആര്‍ ബി ഐ യുടെ നയങ്ങളുടെ ഇടപെടല്‍ വ്യക്തിഗത വായ്പകളില്‍ നേരിട്ട് പ്രതിഫലിക്കും. ഉദാഹരണത്തിന് റിപ്പോ നയത്തില്‍ ആര്‍ ബി ഐ മാറ്റം വാരുത്തിയാല്‍ അത് വലിയ താമസമില്ലാതെ തന്നെ ബാങ്കില്‍ നിന്ന്് എടുക്കുന്ന വായ്പകളിലും പ്രതിഫലിക്കുന്നു.

ഇത്തരത്തില്‍ ബാങ്കുകള്‍ സ്വയം വായ്പാ നയത്തില്‍ പരിവര്‍ത്തനം നടത്തുന്നു. പ്രധനമായും എം സി എല്‍ ആറില്‍ പലിശ നിരക്ക് കണക്കാക്കുന്നതിനുള്ള പ്രധാന ഘടകങ്ങളില്‍ ഒന്ന് വായ്പയുടെ കാലാവധിയാണ്. അതായത് ഒരാള്‍ എടുക്കുന്ന വായ്പ എത്ര സമയത്തിന് ശേഷമാണ് അടച്ച് തീര്‍ക്കുന്നത് എന്നത്. കാലാവധി കൂടിയാല്‍ ഇവിടെ റിസ്‌ക് കൂടുതല്‍ എന്ന പരിഗണനയായിരിക്കും ബാങ്ക് നല്‍കുക. റിസ്‌ക് കൂടുതലായതിനാല്‍ തന്നെ അതിന്റെ ബാധ്യത വായ്പ എടുക്കുന്നവരിലേക്ക് കൈമാറുന്നു. ഇതിനായി പ്രീമിയം എന്ന പേരില്‍ അധിക ചാര്‍ജ് ഇവിടെ ഈടാക്കും. ഇതിന് ടെന്യുര്‍ പ്രീമിയം എന്നാണ് പറയുക. പ്രവര്‍ത്തന ചെലവാണ് മറ്റൊരു ഘടകം. ഇതിനകത്ത് സര്‍വീസ് ചാര്‍ജ്, പ്രോസസിംഗ് ഫീസുകള്‍ എന്നിവ ഉള്‍പ്പെടും. കൂടാതെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്, സി ആര്‍ ആര്‍ ഇതെല്ലാം വായ്പാ പലിശയില്‍ പരിഗണിക്കപ്പെടും.

ആര്‍ ബി ഐ റിപ്പോ നിരക്കില്‍ വ്യത്യാസം വരുന്നതിനനുസരിച്ച് എം സി എല്‍ ആറില്‍ ഇത് പ്രതിഫലിക്കും. റിപ്പോ കൂട്ടിയാല്‍ എം സി എല്‍ ആര്‍ കൂടുകയും കുറഞ്ഞാല്‍ താഴുകയും ചെയ്യും. എന്നാല്‍ ആര്‍ബിഐ ഇത്തരത്തില്‍ വ്യതാസം വരുത്തുന്നതിന്റെ നേട്ടം വായ്പകളിലേക്ക് പകരുന്നതിന് ബാങ്കുകള്‍ കാലതാമസം വരുത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ആര്‍ എല്‍ എല്‍ ആര്‍ (റിപ്പോ ലിങ്കഡ് ലെന്‍ഡിംഗ് റേറ്റ്) കൊണ്ടുവന്നത്.

 

Tags:    

Similar News