സാമ്പത്തിക ജീവിതത്തില്‍ ജി ഡി പിയുടെ സ്ഥാനം എന്താണ്?

  ഏതൊരു സമ്പദ് വ്യവസ്ഥയാണെങ്കിലും അതിന്റെ വളര്‍ച്ച വിലയിരുത്താന്‍ സാധാരണയായി ഉപയോഗിക്കുന്ന അളവുകോലാണ് ജി ഡി പി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്). ഒരു രാജ്യം,അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശം, അതുമല്ലെങ്കില്‍ ഒന്നിലധികം രാഷ്ടങ്ങളുടെ സംഘം (യൂറോപ്യന്‍ യൂണിയന്‍) ഇങ്ങനെ ഒന്നിച്ചോ കൂട്ടായോ ജി ഡി പി കണക്കാക്കാം. ഒരു സമ്പദ് വ്യവസ്ഥയില്‍ ഒരു നിശ്ചിത കാലയളവില്‍ ഉത്പാദിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയെന്ന് ജിഡിപിയെ വിലയിരുത്താം. ഒന്നു കൂടെ വ്യക്തമായി പറഞ്ഞാല്‍ ഒരു വര്‍ഷം ഒരു രാജ്യത്തിന്റെ, […]

Update: 2022-01-16 02:44 GMT
story

  ഏതൊരു സമ്പദ് വ്യവസ്ഥയാണെങ്കിലും അതിന്റെ വളര്‍ച്ച വിലയിരുത്താന്‍ സാധാരണയായി ഉപയോഗിക്കുന്ന അളവുകോലാണ് ജി ഡി പി (ഗ്രോസ്...

 

ഏതൊരു സമ്പദ് വ്യവസ്ഥയാണെങ്കിലും അതിന്റെ വളര്‍ച്ച വിലയിരുത്താന്‍ സാധാരണയായി ഉപയോഗിക്കുന്ന അളവുകോലാണ് ജി ഡി പി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്). ഒരു രാജ്യം,അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശം, അതുമല്ലെങ്കില്‍ ഒന്നിലധികം രാഷ്ടങ്ങളുടെ സംഘം (യൂറോപ്യന്‍ യൂണിയന്‍) ഇങ്ങനെ ഒന്നിച്ചോ കൂട്ടായോ ജി ഡി പി കണക്കാക്കാം. ഒരു സമ്പദ് വ്യവസ്ഥയില്‍ ഒരു നിശ്ചിത കാലയളവില്‍ ഉത്പാദിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയെന്ന് ജിഡിപിയെ വിലയിരുത്താം. ഒന്നു കൂടെ വ്യക്തമായി പറഞ്ഞാല്‍ ഒരു വര്‍ഷം ഒരു രാജ്യത്തിന്റെ, ഭൂപ്രദേശത്തിന്റെ, അതിര്‍ത്തിക്കുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും അന്തിമ മൂല്യമാണ് ഇത്. വ്യത്യസ്ത മാനദണ്ഡങ്ങളിലുടെ ഒരു രാഷ്ട്രത്തിന്റെ ജി ഡി പി കണക്കാക്കാം. ഇതില്‍ പ്രധാനപ്പെട്ട രീതികള്‍ മൂന്നാണ്.

വരുമാനം കണക്കാക്കി

ഒരു സാധനം ഉത്പാദിപ്പിക്കുന്നതിന് നാല് ഘടകങ്ങള്‍ അനിവാര്യമാണെന്ന് അടിസ്ഥാന സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നു. ഭൂമി, തൊഴില്‍, മൂലധനം, സംഘടന. അതായിത് നമ്മള്‍ ഉപയോഗിക്കുന്ന ഉത്പന്നമോ സേവനമോ എന്തുമാകട്ടെ അതിന്റെ ഉത്പാദനത്തിന് ഈ നാല് ഘടകങ്ങള്‍ അനിവാര്യണ്. ഇവിടെ ഭൂമിയ്ക്ക് പ്രതിഫലമായി വാടക അല്ലെങ്കില്‍ പാട്ടവും, തൊഴിലിന് കൂലിയും, മൂലധനത്തിന് പലിശയും സംഘടനയ്്ക്ക് ലാഭവും ലഭിക്കുന്നു. ഇത്രയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഒരുത്പന്നത്തിന്റെ നിര്‍മിതിയില്‍ നിര്‍ബന്ധമായും ഉണ്ടാകുന്നു. ഈ രീതി അനുസരിച്ച് ജി ഡി പി കണക്കാക്കുമ്പോള്‍ മുകളില്‍ പറഞ്ഞ എല്ലാ ഘടകങ്ങള്‍ക്കും ലഭിച്ച പ്രതിഫലമായിരിക്കും ആ വര്‍ഷത്തെ ആ രാജ്യത്തിന്റെ ജി ഡി പി.

ചെലവ് രീതി

ആകെ ചെലവ് കണക്കാക്കി ആഭ്യന്തര ഉത്പന്നം കണക്കാക്കുന്ന രീതിയാണിത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും ഗവണ്‍മെന്റ് സംവിധാനങ്ങളും കൂടി ചെലവാക്കുന്ന ആകെ തുക കണക്കാക്കുന്നു ഇവിടെ. അതായിത് ആകെ രാജ്യത്തെ ഉപഭോഗ ചെലവും നിക്ഷേപത്തിന് വേണ്ടി വരുന്ന ചെലവുകളും മറ്റ് സര്‍ക്കാര്‍ ചെലവുകളും ഒപ്പം അറ്റ കയറ്റുമതിയും. അതായിത് ഇറക്കുമതി കുറച്ച തുക.

ഉത്പാദനം കണക്കാക്കി

ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന സാധന സേവനങ്ങളുടെ വിപണി മൂല്യമാണ് കണക്കാക്കുക. വില നിലവാരത്തിലെ വ്യത്യാസം, അഥവാ പണപ്പെരുപ്പം കണക്കിലെടുത്ത് സ്ഥിരവിലയെ അടിസ്ഥാനമാക്കി (ജിഡിപി അറ്റ് കോണ്‍സ്റ്റന്റ് പ്രൈസ് അല്ലെങ്കില്‍ റിയല്‍ ജിഡിപി) ഇത് കണക്കാക്കും. ഇവിടെ ജി ഡി പി എന്നാല്‍ റിയല്‍ ജിഡിപി യില്‍ നിന്ന് നികുതി കുറച്ച് സബ്‌സിഡി തുക ചേര്‍ക്കുന്നതാണ്.
ഇന്ത്യയില്‍ അവസാനത്തെ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇതില്‍ അടിസ്ഥാന വര്‍ഷമായി എടത്തിരിക്കുന്നത് 2011-12 ആണ്. കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന പ്രാഥമിക മേഖല, വ്യാവസായിക രംഗം ഉള്‍ക്കൊള്ളുന്ന ദ്വിദീയ മേഖല സര്‍വീസ് സെക്ടര്‍ ഉള്‍ക്കൊറ്റുന്ന തൃതീയ മേഖല, ഇവയാണ് ജി ഡി പിയിലേക്ക് സംഭാവന ചെയ്യന്നത്. ലോകത്ത് പ്രാഥമിക മേഖലയുട സംഭാവന ശരാശരി 6 ശതമാനമാണെങ്കില്‍ 2020 ലെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ ഇത് 20 ശതമാനമാണ്.

 

Tags:    

Similar News