ക്രെഡിറ്റ് സ്‌കോര്‍ ചെറുകിട സംരംഭങ്ങള്‍ക്കും, ഇനി വായ്പ എളുപ്പമാകും

Update: 2022-12-21 09:10 GMT



മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) നിര്‍ണായകമായ സ്ഥാനമാണുള്ളത്. ഏകദേശം 6.3 കോടി വരുന്ന എംഎസ്എംഇ സംരംഭങ്ങള്‍ക്ക് രാജ്യത്ത് ഗ്രാമീണ മേഖലയിലെ കോടി കണക്കിന് ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, കയറ്റുമതി ഉള്‍പ്പെടെയുള്ള മേഖലയില്‍ സംഭാവന നല്‍കുന്നതിനും വലിയ പങ്കുണ്ട്. ജിഡിപിയുടെ 30 ശതമാനത്തോളം സംഭാവന ഈ മേഖലയില്‍ നിന്നുമാണ്.

എന്നാല്‍ ഇത്തരം ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനും സുഗമമായ നടത്തിപ്പിനും ഒട്ടേറെ കടമ്പകളാണ് നിലവിലുള്ളത്. ഇതിനൊരു പരിഹാരമെന്ന രീതിയില്‍ ഒരു റാങ്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുകയാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ് യൂണിയന്‍ സിബില്‍.

പൊതു മേഖല ബാങ്കുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'ഫിറ്റ് റാങ്ക്'(FIT Rank) പദ്ധതിയില്‍ 6 കോടിയിലധികം വരുന്ന എംഎസ്എംഇ സംരംഭങ്ങളെ അവരുടെ കറന്റ് അക്കൗണ്ടുകള്‍, ആദായ നികുതി റിട്ടേണ്‍, ജി എസ് ടി എന്നിവയുടെ അടിസ്ഥാനത്തില്‍ 1 -10 ഇടയിലുള്ള സ്‌കോറില്‍ റേറ്റ് നല്‍കും.

റേറ്റിംഗ് നല്‍കുന്നതിലൂടെ ഒരു വ്യവസായ യൂണിറ്റിന്റെ വായ്പാ ക്ഷമത, വായ്പ യോഗ്യത മുതലായവ മനസിലാക്കാന്‍ സാധിക്കുന്നു. ഇത് അവര്‍ക്ക് വായ്പ നഷ്ടപെടുന്നതിനുള്ള സാധ്യത കുറക്കുന്നു. കൂടാതെ ചെറുകിട ബിസിനസ്സുകളിലേക്കുള്ള വായ്പയുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

Tags:    

Similar News