ഡിമാൻറ് കൂടി, ബാങ്ക് വായ്പ 18 ശതമാനം വര്‍ധിച്ചു

Update: 2022-12-31 08:30 GMT


ഈ വര്‍ഷം നവംമ്പര്‍ മാസത്തില്‍ രാജ്യത്തെ ബാങ്കുകളിലെ വായ്പ ഒഴുക്ക് 18 ശതമാനം വര്‍ധിച്ചുവെന്ന് ആര്‍ബിഐ. വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും വായ്പയുടെ ഡിമാന്‍ഡ് ഈ കാലയളവില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 7 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

വ്യവസായങ്ങള്‍ക്കുള്ള വായ്പയില്‍ ശക്തമായ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബറില്‍ ഇത് 13.1 ശതമാനമായി ഉയര്‍ന്നു. വ്യക്തിഗത വായ്പകള്‍ 19.7 ശതമാനമായി. പ്രധാനമായും ഭവന, വാഹന വായ്പകളിലാണ് വര്‍ധനവുണ്ടായിട്ടുള്ളത്.

വന്‍കിട വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍ 10.5 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 0.6 ശതമാനത്തിന്റെ കുറവാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്പകള്‍ നവംബറില്‍ 29.7 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 37.4 ശതമാനമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പ 19.6 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 15.3 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.


കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമായി നല്‍കുന്ന വായ്പകള്‍ 13.8 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.9 ശതമാനമായിരുന്നു.


Tags:    

Similar News